x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഷ്‌​ക​ട്ട്; സ​ര്‍​ക്കാ​ർ ഇ​ട​പെ​ട​ല്‍ വേണമെന്ന് ന​ജീ​ബ് കാ​ന്ത​പു​രം


Published: November 17, 2025 05:32 AM IST | Updated: November 17, 2025 05:32 AM IST

ഫ്ര​ഷ്‌​ക​ട്ട് വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​പ​ന്ത​ലി​ല്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ​യെ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ക്കു​ന്നു.

താ​മ​ര​ശേ​രി: അ​മ്പാ​യ​ത്തോ​ട്ടി​ലെ ഫ്ര​ഷ്‌​ക​ട്ട് കോ​ഴി മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്‌​ന​മാ​ണെ​ന്ന നി​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ ഇ​ട​പെ​ട​ണ​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ഒ​രു നാ​ടി​നെ ഒ​ന്ന​ട​ങ്കം ദു​രി​ത​ത്തി​ലാ​ക്കി​യും വെ​ല്ലു​വി​ളി​ച്ചും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രും-​പോ​ലീ​സും ഒ​ത്താ​ശ ചെ​യ്യു​ന്നു എ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി നി​ല​ക്കു നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം. പി​റ​ന്ന മ​ണ്ണി​ല്‍ ജീ​വി​ക്കാ​ന്‍ വേ​ണ്ടി ഒ​രു നാ​ട് ഒ​ന്ന​ട​ങ്കം സ​മ​രം ചെ​യ്യു​ക​യാ​ണ്. ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​രു​ടെ പ​ക്ഷ​ത്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Najeeb Kanthapuram MLA Local News Kozhikode Nattuvishesham

Recent News

Up