x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെയ്യാറ്റിൻകരയിൽ പ്രചാരണത്തിൽ ശരവേഗം സ്വ​ന്തം ലേ​ഖ​ക​ന്‍കൈവരിച്ച് മുന്നണികൾ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 27, 2025 07:01 AM IST | Updated: November 27, 2025 07:01 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന​ത്തെ തെ​ക്കേ അ​റ്റ​ത്തെ ന​ഗ​ര​സ​ഭ​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പ്ര​ചാ​ര​ണം ഊ​ര്‍​ജിത​മാ​യി ക​ഴി​ഞ്ഞു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന ഭ​വ​ന​സ​ന്ദ​ര്‍​ശ​നം അ​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ര്‍​ധി​ത​വേ​ഗം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫും അ​ട്ടി​മ​റി​ക്കാ​ന്‍ എ​ന്‍​ഡി​എയും ​അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തു​ണ്ട്.


നെ​യ്യാ​റ്റി​ന്‍​ക​ര നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ പൊ​തു​ശ്മ​ശാ​നം - ശാ​ന്തി​യി​ടം, ജെ.​സി. ഡാ​നി​യ​ല്‍ ഓ​പ്പ​ണ്‍ തി​യ​റ്റ​ര്‍, പെ​രു​ന്പ​ഴു​തൂ​ര്‍ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം, ഹാ​പ്പി​നെ​സ് പാ​ര്‍​ക്ക്, നൈ​റ്റ് സ്ട്രീ​റ്റ്, മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട് ചെ​റു​പൊ​തു​യി​ടം, സു​ഗ​ത​സ്മൃ​തി ത​ണ​ലി​ടം എ​ന്നി​ങ്ങ​നെ സാം​സ്കാ​രി​ക​മാ​യ വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് എ​ല്‍​ഡി​എ​ഫ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ സി​പി​എം 37 സീ​റ്റു​ക​ളി​ലും സി​പി​എം ഏ​ഴു സീ​റ്റു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം), ​ജെ​ഡി​എ​സ് എ​ന്നി​വ ഓ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ത​വ​ണ 15 സി​പി​എം, ര​ണ്ട് സി​പി​ഐ, ഒ​രു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് ക​ക്ഷി​നി​ല.


സാം​സ്കാ​രി​കം മാ​ത്ര​മ​ല്ല നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലെ​യു​ള്ള ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​ണ്ട​തെന്നു യു​ഡി​എ​ഫ് മ​റു​വാ​ദം ഉ​യ​ര്‍​ത്തു​ന്നു. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ പ​ല​തും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ​റ​ഞ്ഞ​തൊ​ക്കെ വാ​ഗ്ദാ​ന​മാ​യി ഇ​നി​യും വ​ന്നേ​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ കോ​ണ്‍​ഗ്ര​സ് 45 സീ​റ്റു​ക​ളി​ലും മു​സ്‌ലിം ലീ​ഗ് ഒ​രു സീ​റ്റി​ലും ഇ​ക്കു​റി മ​ത്സ​രി​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ത​വ​ണ 17 യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മു​ന്പ് യു​ഡി​എ​ഫി​നോ​ടൊ​പ്പ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ ചേ​ര്‍​ന്ന​ത് ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ട​തു ഭ​ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യി. പ്ര​ത്യു​പ​കാ​ര​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​പ്ര​തി​നി​ധി​ക്ക് എ​ല്‍​ഡി​എ​ഫ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം ന​ല്‍​കി.


നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബി​ജെ​പി യെ ​അ​ത്ര മു​ഖ​വി​ല​യ്ക്കെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്നു​വെ​ങ്കി​ലും എ​ന്‍​ഡി​എ മു​ന്ന​ണി ശ​ക്ത​മാ​യി ത​ന്നെ പ്ര​ചാ​ര​ണ രം​ഗ​ത്ത് തു​ട​രുന്നു. 2000 ല്‍ ​ഒ​രു സീ​റ്റ് മാ​ത്ര​മാ​യി​രു​ന്ന ബി​ജെ​പി​ക്ക് ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ ഒ​ന്പ​ത് സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

നി​ല വീ​ണ്ടും ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് എ​ന്‍​ഡി​എ നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ 46 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന ഏ​ക രാ​ഷ്ട്രീ​യ ക​ക്ഷി​യും ബി​ജെ​പിയാ​ണ്. ആ​ദ്യഘ​ട്ടം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചും പ്ര​ചാ​ര​ണ​ത്തി​ന് പ​ല വാ​ര്‍​ഡു​ക​ളി​ലും തു​ട​ക്കം കു​റി​ച്ചും ബി​ജെ​പിയു​ടെ പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. മൂന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഏ​റെ​ക്കു​റെ ര​ണ്ടു റൗ​ണ്ട് ഭ​വ​ന​സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കിക്കഴിഞ്ഞു. ആ​ദ്യ റൗ​ണ്ട് ക​ഴി​ഞ്ഞ​തോ​ടെ തു​ട​ക്ക​ത്തി​ലെ പ​രി​ഭ്ര​മ​വും ആ​ശ​ങ്ക​യും ആ​ശ​യ​ക്കു​ഴ​പ്പ​വു​മൊ​ക്കെ മാ​റി​യെ​ന്നാ​ണ് മൂ​ന്നുമു​ന്ന​ണി​ക​ളി​ലെ​യും പു​തു​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ഭി​പ്രാ​യം.


ന​ഗ​ര​സ​ഭ​യി​ല്‍ ആ​കെ​യു​ള്ള 46 വാ​ര്‍​ഡു​ക​ളി​ലാ​യി 161 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ര​ണ്ടു വാ​ര്‍​ഡു​ക​ളി​ല്‍ എ​സ് ഡി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്. ഒ​ന്നാ​മ​ത്തെ വാ​ര്‍​ഡാ​യ ആ​റാ​ലും​മൂ​ട്ടി​ലും 46 -ാമ​ത്തെ വാ​ര്‍​ഡാ​യ വ​ഴി​മു​ക്കി​ലു​മാ​ണ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ക്കാ​ത്ത 21 വി​വി​ധ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്ന​ണി​യി​ലെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വെ​ല്ലു​വി​ള​യു​യ​ര്‍​ത്തി മ​ത്സ​ര​ക്ക​ള​ത്തി​ലു​ണ്ട്.

ഇ​ക്കൂ​ട്ട​ത്തി​ല്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ നാ​ലു പേ​രാ​ണു​ള്ള​ത്. ഇ​ള​വ​നി​ക്ക​ര വാ​ര്‍​ഡി​ല്‍ പൗ​ര​മു​ന്ന​ണി നേ​താ​വും ചോ​ര​ച്ചാ​ല്‍ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ എ​ഡി​റ്റ​റു​മാ​യ മാ​ന്പ​ഴ​ക്ക​ര സോ​മ​ന്‍, ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് എ​ന്‍. നി​ര്‍​മ​ലാ​ഭാ​യി, അ​തി​യ​ന്നൂ​രി​ല്‍ കെ. ​അ​നി​ത എ​ന്നി​വ​ര്‍ മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ ക​വ​ളാ​കു​ള​ത്ത് നി​ന്നും കൗ​ണ്‍​സി​ലി​ലെ​ത്തി​യ സി​പി​എം പ്ര​തി​നി​ധി ഡി. ​സൗ​മ്യ സ്വ​ത​ന്ത്ര​യാ​യി സ​മീ​പ​വാ​ര്‍​ഡാ​യ അ​ത്താ​ഴ​മം​ഗ​ല​ത്ത് മ​ത്സ​രി​ക്കു​ന്നു. 2010 - ല്‍ ​അ​ത്താ​ഴ​മം​ഗ​ലം കൗ​ണ്‍​സി​ല​റാ​യി​രു​ന്നു സൗ​മ്യ.
സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ലു​മൊ​ക്കെ പൂ​ര്‍​ത്തി​യാ​കു​ന്പോ​ള്‍ മു​ന്ന​ണി​യി​ലെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള വി​മ​ത സാ​ന്നി​ധ്യം ച​ര്‍​ച്ച​യി​ലൂ​ടെ​യും അ​നു​ന​യ​ത്തി​ലൂ​ടെ​യും പ​രി​ഹ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ച​ര്‍​ച്ച ന​ട​ന്നെ​ങ്കി​ലും സ്വ​ത​ന്ത്ര​ര്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​വ​രു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം. പ​ല​രും പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളു​മൊ​ക്കെ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ചി​ത​മാ​യ​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ലും അ​വ​ര്‍ സ​ജീ​വ​മാ​ണ്.

Tags : local nattuvishesham Neyyattinkara

Recent News

Up