പാളയത്തെ പഴവിപണിയില്‍ നിന്ന്
കോഴിക്കോട്: റംസാന് നാളുകളെത്തിയതോടെ മധുരമൂറും പഴങ്ങളാണ് വിപണിയിലെ താരം.
റംസാൻ നാളുകളിൽ നോമ്പ് തുറക്കാൻപഴങ്ങൾ നഗരവീഥികളിൽ സുലഭമാണ്. വേനൽച്ചൂടും റംസാനും ഒന്നിച്ചെത്തിയതോടെ പഴവിപണി ഇത്തവണ കൂടുതല്‍ ഉഷാറാണ്. ഡിമാൻഡ് കൂടിയതോടെ കൂടുതൽ പഴങ്ങൾ ഇറക്കുമതി ചെയ്ത് കച്ചവടം പൊടിപൊടിക്കുകയാണ് നഗരത്തിലെ വ്യാപാരികൾ. റോഡരികിലെ മരച്ചുവട്ടിലും മറ്റും താൽക്കാലികമായി തുടങ്ങിയ പഴക്കടകളും ഏറെയാണ്.
നോമ്പുതുറയുടെ ഇഷ്ടവിഭവങ്ങളായ തണ്ണിമത്തനും കൈതച്ചക്കയ്ക്കും മുന്തിരിക്കുമാണ് ആവശ്യക്കാർ കൂടുതൽ. തണ്ണിമത്തൻ - 28,ആപ്പിൾ 160, ഓറഞ്ച് - 100, ഉറുമാമ്പഴം - 200, സപ്പോട്ട - 70, പേരക്ക - 100, മുന്തിരി കറാച്ചി മുന്തിരി - 150, പച്ചമുന്തിരി - 120, കൈതച്ചക്ക - 80 എന്നിങ്ങനെയാണ് കിലോയ്ക്ക് മാർക്കറ്റ് വില.തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമാണ് പഴങ്ങൾ എത്തുന്നത്.
പഴങ്ങൾ മിക്കതും പെട്ടെന്നുതന്നെ വിറ്റ് പോകുകയാണ്.
വൈകുന്നേരങ്ങളില്‍ നോമ്പുതുറക്കുന്നതിന് മുന്പാണ്കൂടുതല് വില്പന. ഫ്രഷ് പഴങ്ങളാണ് ഈ സമയത്ത് വിറ്റുപോകുക. ഇതോടൊപ്പം കരിക്ക് കച്ചവടവും നന്നായി നടക്കുന്നുണ്ട്. വിവിധ സംഘനകള്‍ നടത്തുന്ന നോമ്പുതുറ കൂടി വരുന്നതോടെ പഴങ്ങള്‍ക്ക് ആവശ്യം കൂടും.
തണ്ണിമത്തനാണ് ഇക്കൂട്ടത്തിൽ മുമ്പിൽ.പപ്പായ, ഓറഞ്ച് ,കൈതച്ചക്ക, തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. നിലവില്‍ പഴവിപണിയില്‍ വിലക്കയറ്റമില്ലെങ്കിലും റംസാന് പകുതിയാകുന്നതോടെ വര്ധനവുണ്ടാനിടയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Tags : Local News Nattuvishesham Kozhikode