x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​നോ​ൻ​പാ​റ​പാ​ലം റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു; ന​ട​പ​ടി​യി​ല്ല


Published: November 9, 2025 06:58 AM IST | Updated: November 9, 2025 06:58 AM IST


കൊ​ഴി​ഞ്ഞാ​മ്പാ​റ: മേ​നോ​ൻ​പാ​റ പു​ഴ​പ്പാ​ലം റോ​ഡ​രി​കി​ൽ ചാ​ക്കി​ൽ​കെ​ട്ടി മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നി​ടു​ന്ന​താ​യാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. മ​ഴ ചാ​റി​യാ​ൽ ക​ടു​ത്ത ദു​ർ​ഗ​ന്ധ​മു​ണ്ടാ​കു​ന്ന​താ​യും പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.


ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യം​ത​ള്ളു​ന്ന​തു നി​ല​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും തു​ട​ങ്ങി​യ​താ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക്കി​ട​യാ​ക്കു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ൾ ചാ​ക്കു കെ​ട്ടു​ക​ൾ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന​തും യാ​ത്രി​ക​ർ​ക്കു ദു​രി​ത​മാ​യി. ഈ ​സ്ഥ​ല​ത്ത് സോ​ളാ​ർ ലാ​മ്പു​ക​ളും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് ജ​ന​കീ​യാ​വ​ശ്യം.

Tags : local nattuvishesham Garbage

Recent News

Up