x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത​യോ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍; ദു​ര്‍​ഗ​ന്ധം അ​സ​ഹ​നീ​യം


Published: November 4, 2025 06:11 AM IST | Updated: November 4, 2025 06:11 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: പാ​ത​യോ​ര​ങ്ങ​ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ളി​ലെ അ​സ​ഹീ​നാ​യ ദു​ര്‍​ഗ​ന്ധ​ത്താ​ല്‍ കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​കു​ന്നു. അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.


ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യോ​ര​ത്താ​ണു മാ​ലി​ന്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. കാ​ടും പ​ട​ര്‍​പ്പും പ​ട​ര്‍​ന്നു പി​ടി​ച്ച പാ​ത​യോ​ര​ത്തേ യ്ക്കെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ തെ​രു​വു നാ​യ​ക​ളും കാ​ക്ക​ക​ളും മ​റ്റും റോ​ഡി​ലേ​യ്ക്ക് വ​ലി​ച്ചെ​ടു​ത്ത് ആ​ഹാ​രം തി​ര​യു​ന്ന​തും പ​തി​വ്. ശേ​ഷി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​വി​ടെ ത​ന്നെ കി​ട​ന്നു ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്പോ​ള്‍ അ​സ​ഹ​നീ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലേ​യ്ക്ക് മാ​റു​ന്നു.

തൊ​ട്ട​ടു​ത്ത ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​നു സ​മീ​പ​വും മാ​ലി​ന്യ​ക്കി​റ്റു​ക​ളു​ണ്ട്. കാ​ടും പ​ട​ര്‍​പ്പും വെ​ട്ടി​ത്തെ​ളി​ക്കാ​നോ മാ​ലി​ന്യ​ക്കി​റ്റു​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പര ക്കെ ആക്ഷേപമുയരുന്നുണ്ട്.

Tags : local nattuvishesham roadside

Recent News

Up