x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗ്യാ​സ് ഏ‍​ജ​ൻ​സി ടെ​ക്നീ​ഷ്യ​ൻ മ​രി​ച്ചു, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു


Published: December 15, 2025 10:28 PM IST | Updated: December 15, 2025 10:28 PM IST

മ​ര​ട്: റോ​ഡി​ലെ കു​ഴി ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച് ഗ്യാ​സ് ഏ‍​ജ​ൻ​സി ടെ​ക്നീ​ഷ്യ​ൻ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗ്യാ​സ് സി​ലി​ണ്ട​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ ജ്യോ​തി ഗ്യാ​സ് ജീ​വ​ന​ക്കാ​ര​ൻ വ​ട​ക്കേ​ക്കോ​ട്ട​വാ​തി​ൽ വ​ട​ക്കേ എ​റി​യാ​ട്ട് ഇ.​എ​സ്. മ​ധു​സൂ​ദ​ന​ൻ (59) ആ​ണ് മ​രി​ച്ച​ത്. നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ട്ടാ​ശേ​രി​ൽ ജോ​ഫി​ൻ ജോ​സ​ഫ്, നീ​രു​വെ​ളി​ക്കാ​ട് എ​ൻ.​എ​സ്. യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പരിക്കേറ്റത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ നെ​ട്ടൂ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് മേ​ലേ​ത്ത​ട്ട് ജം​ഗ്‌​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പൈ​പ്പ് ന​ന്നാ​ക്കാ​നെ​ടു​ത്ത കു​ഴി ക​ണ്ട് ജോ​ഫി​നും യ​ദു​വും സ​ഞ്ച​രി​ച്ച ബൈ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ മ​ധു​സൂ​ദ​ന​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ധു​സൂ​ദ​ന​ൻ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ജോ​ഫി​നും യ​ദു​വും മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

മ​ധു​സൂ​ദ​ന​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് 1.30ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: രാ​ജേ​ശ്വ​രി (എ​ൻ​എ​സ്എ​സ് സ്കൂ​ൾ, തൃ​പ്പൂ​ണി​ത്തു​റ). മ​ക്ക​ൾ: ശ്രീ​ധ​ർ, വാ​സു​ദേ​വ്.

Tags : Gas agency technician death bike collision

Recent News

Up