x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ജി​സി​ഡി​എ ഫ​ണ്ടും


Published: November 3, 2025 04:09 AM IST | Updated: November 3, 2025 04:09 AM IST

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ജി​സി​ഡി​എ ഫ​ണ്ടും. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് പ​ണം മു​ട​ക്കു​ന്ന​ത് സ്‌​പോ​ണ്‍​സ​ര്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​രും ജി​സി​ഡി​എ​യും ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കാ​ണ് ജി​സി​ഡി​എ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തി​നാ​യി ചെ​യ​ര്‍​മാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ടെ​ന്‍​ഡ​ന്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ചെ​യ​ര്‍​മാ​ന്‍റെ അ​നു​മ​തി​ക്ക് പു​റ​മേ ജി​സി​ഡി​എ ഭ​ര​ണ​സ​മി​തി​യു​ടെ അ​നു​മ​തി​കൂ​ടി ഇ​തി​ന് ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ജ​ന്‍​ഡ​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.

ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കാ​യി 31,84,000 രൂ​പ​യാ​ണ് ഡി​സി​ഡി​എ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. നേ​ര​ത്തെ സ്‌​പോ​ണ്‍​സ​ര്‍ മാ​ത്ര​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന​ട​ക്കം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ല​ക്ട്രി​ക​ല്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ജി​സി​ഡി​എ പ​ണം ചെ​ല​വ​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തും.

നേ​ര​ത്തെ സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യ​തി​ല്‍ ജി​സി​ഡി​എ​യ്ക്ക് പ​ങ്കി​ല്ലെ​ന്ന് ചെ​യ​ര്‍​മാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. സ്‌​പോ​ണ്‍​സ​ര്‍​ക്ക് സ്റ്റേ​ഡി​യം കൈ​മാ​റി​യ ക​ത്തി​ല്‍ ജി​സി​ഡി​എ സെ​ക്ര​ട്ട​റി, സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍, റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്നി​വ​രാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ജി​സി​ഡി​എ ആ​ണ് ഇ​തു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : GCDA Kaloor Stadium Local News Ernakulam Nattuvishesham

Recent News

Up