x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വ​ല്ലൂ​രി​ല്‍ പൊ​ന്നു​വി​ള​യു​ന്നു; കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ പ​ട്ടാ​ള​ച്ചി​ട്ട​യി​ല്‍


Published: February 16, 2026 06:41 AM IST | Updated: February 16, 2026 06:41 AM IST

വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ വാ​ഴ​ത്തോ​ട്ട​ത്തി​ല്‍ ക​ള​ക​ള്‍​ക്കു മ​രു​ന്നു ത​ളി​ക്കു​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി.

പേ​രൂ​ര്‍​ക്ക​ട: വി​മു​ക്ത​ഭ​ട​നാ​യ കൃ​ഷ്ണേ​ട്ട​ന്‍ കൃ​ഷി​യി​ലും പ​ട്ടാ​ള​ച്ചി​ട്ട തു​ട​ര്‍​ന്ന​പ്പോ​ള്‍ കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പൊ​ന്നു​വി​ള​യു​ന്നു. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ വ​സ​ന്ത​വി​ലാ​സ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (65) ക്ക് ​ജീ​വ​ശ്വാ​സ​മാ​ണ് കൃ​ഷി. 1998-ലാ​ണു പ​ട്ടാ​ള​ത്തി​ല്‍ സി​ഗ്‌​ന​ല്‍​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് കൃ​ഷ്ണ​ന്‍​കു​ട്ടി വി​ര​മി​ച്ച​ത്. വി​ശ്ര​മ​ജീ​വി​തം മ​ണ്ണി​നോ​ടി​ണ​ങ്ങി കൃ​ഷി ചെ​യ്താ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി. കാ​വ​ല്ലൂ​ര്‍ ഏ​ലാ​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റി​ല്‍ വാ​ഴ, മ​ര​ച്ചീ​നി, ചീ​ര എ​ന്നി​വ ന​ട്ടു ന​ന​ച്ചു. വി​ള​വെ​ടു​ക്കു​ന്ന ഇ​നം സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത​ശേ​ഷം മി​ച്ച​മു​ള്ള​തു സ​മീ​പ​വാ​സി​ക​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​ല്‍​ക്കു​ന്നു.

കൂ​ടു​ത​ല്‍ വി​ള​വു​ണ്ടെ​ങ്കി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് ച​ന്ത​യി​ലെ​ത്തി​ച്ചു വി​ല്‍​ക്കും. കൃ​ഷി​യി​ല്‍ കൃ​ഷ​ണേ​ട്ട​ന് സ​ഹാ​യി​ക​ളാ​രു​മി​ല്ല. നെ​ടു​മ​ങ്ങാ​ട്, കി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ന​ടീ​ലി​നു വാ​ഴ​ക്ക​ന്നു​ക​ള്‍ വാ​ങ്ങും. മ​ര​ച്ചീ​നി​യും ചീ​ര​യും പ്ര​ത്യേ​കി​ച്ചു പു​റ​ത്തു​നി​ന്നു വാ​ങ്ങാ​റി​ല്ല. കൃ​ഷി​ക്കു വ​ള​മി​ടീ​ലും ന​ന​യും പ​രി​പാ​ല​ന​വു​മെ​ല്ലാം ഒ​റ്റ​യ്ക്കു​ത​ന്നെ.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ത​ന്നെ​പ്പോ​ലെ കൃ​ഷി​യി​ല്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വി​മു​ക്ത​ഭ​ട​ന്മാ​ര്‍ വേ​റെ​യി​ല്ലെ​ന്നാ​ണു കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വി​ശ്വാ​സം. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ കൃ​ഷി​പ്പ​ണി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഈ ​വി​മു​ക്ത​ഭ​ട​ന്‍റെ തീ​രു​മാ​നം. വീ​ട്ടു​കാ​രു​ടെ ഉ​റ​ച്ച പി​ന്തു​ണ ഈ ​വ​യോ​ധി​ക​നു ക​രു​ത്തേ​കു​ന്നു. ഗീ​താ​കൃ​ഷ്ണ​നാ​ണു ഭാ​ര്യ. മ​ക്ക​ള്‍: രേ​വ​തി കൃ​ഷ്ണ​ന്‍, ആ​ര​തി കൃ​ഷ്ണ​ന്‍.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up