x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: November 5, 2025 04:45 AM IST | Updated: November 5, 2025 04:45 AM IST

മ​ല​പ്പു​റം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ഗു​ണ​മേ​ൻ​മ​യു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മാ​ണെ​ന്നും കേ​വ​ലം 50 രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത തു​റ​സാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് സ്ട്രെ​ക്ച​റി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് കാ​ര​ണ​മാ​ണ് ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി പ്ര​വ​ർ​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യു​ടെ എ ​ബ്ലോ​ക്കി​ൽ നി​ന്ന് ബി ​ബ്ലോ​ക്കി​ലെ​ത്താ​ൻ റാ​ന്പ് നി​ർ​മി​ക്കു​മെ​ന്നും അ​തോ​ടെ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് സ്ട്രെ​ക്ച​റി​ൽ രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് നി​ക​ത്ത​ണ​മെ​ന്നും ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി ഒ​പി വി​ഭാ​ഗ​ങ്ങ​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ തേ​ന​ത്ത് മു​ഹ​മ്മ​ദ് ഫൈ​സി ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഉ​ത്ത​ര​വ് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ചു.

Tags : Human Rights Commission Local News Malappuram Nattuvishesham

Recent News

Up