x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​പി​എ​സ്ടി​എ


Published: January 11, 2026 07:24 AM IST | Updated: January 11, 2026 07:24 AM IST

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് മെ​ഗാ ക്വി​സ് എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന പ​രി​പാ​ടി ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ ​ടെ​റ്റി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​യാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത് നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം ഉ​ട​ൻ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.  

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശ​ശി​ധ​ര​ൻ, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, ജോ​മി ടി. ​ജോ​സ്, പി.​കെ. ബി​ജു, കെ.​എ​ച്ച്. ശ്രീ​നി​വാ​സ, എം.​കെ. പ്രി​യ, സ്വ​പ്ന ജോ​ർ​ജ്, പി. ​ജ​ല​ജാ​ക്ഷി, കെ. ​സു​ഗ​ത​ൻ, നി​കേ​ഷ് മാ​ടാ​യി, സി.​കെ. അ​ജി​ത, കെ.​വി. ജ​നാ​ർ​ദ​ന​ൻ, എ. ​സു​മേ​ഷ്, കെ. ​ശ​ശീ​ന്ദ്ര​ൻ, എ​ഫ്.​എ​ച്ച്. ത​സ്നീം, കെ. ​ജോ​ൺ, വി​മ​ൽ അ​ടി​യോ​ടി, കെ.​ടി. റോ​യ്, ര​ജ​നി കെ. ​ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പി. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ജേ​ഷ് കു​മാ​ർ, ആ​ർ.​വി. പ്രേ​മാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ- പ്ര​സി​ഡ​ന്‍റ്, ടി. ​രാ​ജേ​ഷ് കു​മാ​ർ- സെ​ക്ര​ട്ട​റി, പി. ​ശ്രീ​ജ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham KPSTA

Recent News

Up