x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണം: ഹി​ന്ദു​മ​ത പ​രി​ഷ​ത്ത്


Published: February 19, 2026 04:02 AM IST | Updated: February 19, 2026 04:02 AM IST

അ​യി​രൂ​ര്‍ ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി പു​ണ​ര്‍​തംനാ​ള്‍ നാ​രാ​യ​ണ വ​ര്‍​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​റു​കോ​ല്‍​പ്പു​ഴ: ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​മ​ജ​പ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭ​ക്ത​ര്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് 114 ാമ​ത് ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന്‍റെ നാ​ലാം ദി​വ​സം ന​ട​ന്ന അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക​മാ​യ സ​മീ​പ​ന​ത്തി​ല്‍ അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള റി​വ്യൂ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​യ്യ​പ്പ ഭ​ക്ത​രോ​ടൊ​പ്പം നി​ന്ന് അ​വ​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സ​ത്യ​വാ​ങ്ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നും അ​യ്യ​പ്പ ഭ​ക്ത സ​മ്മേ​ള​നം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​യി​രൂ​ര്‍ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ആ​ർ. വി​ക്ര​മ​ന്‍​പി​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ വ​ര്‍​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​എം.​ജി. ശ​ശി​ഭൂ​ഷ​ണ​ൻ, ജ്ഞാ​നാ​ഭ​നി​ഷ്ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. വി. ​ബാ​ബു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഹി​ന്ദു മ​ത മ​ഹാ​മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​മ്മ​റ്റി അം​ഗം പി. ​ആ​ര്‍. ഷാ​ജി സ്വാ​ഗ​ത​വും റ്റി. ​പി. ഹ​രി​ദാ​സ​ന്‍ നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up