x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് : സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്


Published: November 21, 2025 05:31 AM IST | Updated: November 21, 2025 05:31 AM IST

തേ​ഞ്ഞി​പ്പ​ലം: വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന യു​ജി​സി യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ ജോ​ലി സം​ര​ക്ഷി​ക്കും വി​ധം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേ​ക്ക്.

പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ന​ട​ത്തി​യ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച ഗ​വ​ർ​ണ​ർ യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യി​ല്ലാ​ത്ത കോ​ള​ജ് അ​ധ്യാ​പ​ക​രെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത് നൂ​റു​ക്ക​ണ​ക്കി​ന്ന് സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥ​ക​ളു​ടെ ആ​ധി​ക്യ​ത്തി​ന് അ​നു​പാ​തി​ക​മാ​യി കേ​ര​ള​ത്തി​ൽ നെ​റ്റ് യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രി​ല്ലെ​ന്നി​രി​ക്കെ വി​ഷ​യ​ത്തി​ൽ പു​ന:​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് ഇ​തേ ഉ​ത്ത​ര​വ് മു​ന്പ് ഇ​റ​ക്കി​യ​പ്പോ​ൾ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് പ്ര​തി​നി​ധി സം​ഘം ഗ​വ​ർ​ണ​റെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Malappuram

Recent News

Up