നെടുമ്പാശേരി: കാംകോ കർഷക മിത്ര സമിതിയുടെ നേതൃത്വത്തിൽ ഏഴര ഏക്കറോളം വരുന്ന കാംകോ പാടശേഖരത്തിൽ കൃഷി ചെയ്ത വെള്ള പൊൻമണി നെല്ലിന്റെ വിളവെടുപ്പ് കാംകോയിൽ നടന്നു.
കാംകോയുടെ ഏറ്റവും പുതിയ ഉത്പന്നമായ ഇലക്ട്രിക്കൽ റീപ്പർ ഉപയോഗിച്ച് നെല്ല് കൊയ്തുകൊണ്ട് കാംകോയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ജി. ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. കർഷകമിത്ര സമിതി സെക്രട്ടറി എസ്. സുമേഷ് അധ്യക്ഷത വഹിച്ചു.
നെടുമ്പാശേരി പഞ്ചായത്തിലെ അംഗങ്ങളായ മോളി കുഞ്ഞുമോൻ, ജയ കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് കെ. വിജേഷ്, കർഷകമിത്ര അംഗങ്ങളായ മനോജ് മാത്യു, പി. ദീപേഷ് , ഇലക്ട്രിക് റീപ്പർ തയാറാക്കിയ കാംകോ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജർ മുഹമ്മദ് ഷാഹിദ് അലി, അസിസ്റ്റന്റ് മാനേജർ എസ്. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Harvest Festival Kamco