അട്ടേങ്ങാനം: സ്വന്തം പറമ്പിലെ തേങ്ങയിടാൻ കയറിയ യുവാവ് തെങ്ങിൽനിന്നു വീണ് മരിച്ചു. അട്ടേങ്ങാനം തട്ടുമ്മൽ ചേരിക്കുന്നിലെ രഞ്ജൻ കുമാർ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ചേരിക്കുന്നിലെ കുമാരന്റെയും മാണിക്കത്തിന്റെയും മകനാണ്. നേരത്തേ മാവുങ്കാലിലെ ഗാരേജിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: ലീല. മകൾ: ഐശ്വര്യ. സഹോദരങ്ങൾ: രാഘവൻ, ഗീത, മഞ്ജു, നളിനി.
Tags : He died falling from coconut tree