ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെപിസിസി രാഷ്ട്രീയ കാര്യ
കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി വഞ്ചകയായ ആരോഗ്യമന്ത്രി വിണാ ജോർജ് രാജിവയ്ക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ബിന്ദു കൃഷ്ണ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കേരളത്തിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനും കശുവണ്ടി തൊഴിലാളികൾ അടക്കമുള്ള പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് എംബിബിഎസ് പഠനം സാധ്യമാക്കുന്നതിനും ആയി കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്ര െ ന്റ ശ്രമഫലമായി കൊല്ലത്തിന് അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് ആവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ച സർക്കാർ നടപടി അന്ത്യന്തം പ്രതിഷേധാർഹമാണന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കേവലമായ രാഷ്ട്രീയ വിദ്വേഷം പാവപ്പെട്ട തൊഴിലാളികളോട് കാട്ടിയത് വഞ്ചനാപരമാണ്. കൊല്ലത്തിന് ലഭിക്കേണ്ട 600 കോടി രൂപയുടെ വികസന സാധ്യതകളെയാണ് പിണറായി സർക്കാർ ഇല്ലതാക്കിയതെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബസുദർശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കൃഷ്ണവേണി ശർമ, യു.വാഹിദ, പ്രഭാ അനിൽ, സുനിത സലിംകുമാർ, മാരിയത്ത്, ഗീതാശിവൻ, സുവർണ്ണ, ജലജ , സുബിനുജും, പൊന്നമ്മ മഹേശൻ രമണി, ഷഹാന , ഇസബെല്ല ,ധന്യാ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Tags : Local News Nattuvishesham Kollam