x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​ന് തു​ട​ക്കം


Published: February 3, 2026 07:57 AM IST | Updated: February 3, 2026 07:57 AM IST

മ​ല​പ്പു​റം: സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന സൗ​ജ​ന്യ​വും ഗു​ണ​മേ​ൻ​മ​യു​ള്ള​തു​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഹെ​ൽ​ത്തി കേ​ര​ള’ ഫീ​ൽ​ഡ് കാ​ന്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ​വും ക​ള​ക്‌ട​റേ​റ്റ് ഗ്രൗ​ണ്ടി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു.
ന​ല്ല ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും അ​വ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വ് ജ​ന​ങ്ങ​ളി​ൽ എ​ത്താ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​‌ക്‌ട​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്താ​നും സാ​ധി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, പ്ര​തി​രോ​ധ ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം, ജ​ന​കീ​യ-​കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ-​ആ​ശു​പ​ത്രി​ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ, സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് കാ​ന്പ​യി​ന്‍റെ ല​ക്ഷ്യം.

Tags : nattru vishesham Healthy Kerala

Recent News

Up