വണ്ടൂർ: ഹെൽത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് കാന്പയിന് തുടക്കം. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടുള്ള കാന്പയിനാണ് തുടക്കമായത്.
വണ്ടൂർമണ്ഡലംതല ഉദ്ഘാടനം എ.പി.അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കാന്പയിനിലൂടെ സൗജന്യ രക്തപരിശോധന, ആയുഷ് ഹെൽത്ത് കാർഡ് വിതരണം, ഹെൽത്ത് സ്റ്റാളുകൾ, തെറാപ്യൂട്ടിക് യോഗ, ബോധവത്കരണ ക്ലാസ് എന്നിവയുമുണ്ട്.
വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് കെ. അമൃത അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ജസീറ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിന സിയാദ്, ബ്ലോക്ക് അംഗങ്ങളായ പി.കെ.മുബഷിർ, ഇ. സഫീർ ജാൻ, ഡോ. കെ.പി. സാന്പിറ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Healthy Kerala