x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ല്‍​ത്തി കേ​ര​ള ഫീ​ല്‍​ഡ് കാ​മ്പ​യി​ന് തു​ട​ക്കം


Published: February 3, 2026 07:11 AM IST | Updated: February 3, 2026 07:11 AM IST

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹെ​ല്‍​ത്തി കേ​ര​ള ഫീ​ല്‍​ഡ് കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യ എ​ല്‍​ഇ​ഡി പ്ര​ദ​ര്‍​ശ​ന വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് നി​ര്‍​വ​ഹി​ച്ചു.

ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന സം​രം​ഭ​ങ്ങ​ള്‍, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍, ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്ക​ല്‍ ല​ക്ഷ്യ​മി​ട്ട് 27 വ​രെ​യാ​ണ് വാ​ഹ​ന പ​ര്യ​ട​നം. ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​നം പ​ര്യ​ട​നം ന​ട​ത്തും.

ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ. രാ​ജാ​റാം, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​കെ.​കെ. ഷാ​ജി, അ​ഡീ​ഷ​ണ​ല്‍ വി​ജി​ല​ന്‍​സ് ഡി​എ​ച്ച്എ​സ് ഡോ. ​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍, അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ​മാ​രാ​യ ഡോ. ​വി.​പി. രാ​ജേ​ഷ്, ഡോ. ​മ​നോ​ജ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Healthy Kerala

Recent News

Up