x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ല്‍​ത്തി കേ​ര​ള ഫീ​ല്‍​ഡ് കാ​മ്പയി​ൻ: ജി​ല്ലാ​ത​ല പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്കം


Published: February 10, 2026 03:33 AM IST | Updated: February 10, 2026 03:33 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​സ​ന്ദേ​ശ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ബി. ​ജ്യോ​തി നി​ര്‍​വ​ഹി​ച്ചു.

ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും ആ​രോ​ഗ്യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന സ​ന്ദേ​ശ​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ർ. രാ​ജ​ല​ക്ഷ്മി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​ടി. ജോ​ണ്‍ , ഡെ​പ്യൂ​ട്ടി ഡി​എം​ഒ മാ​രാ​യ ഡോ. ​ഐ​പ്പ് ജോ​സ​ഫ്, ഡോ. ​കെ ജീ​വ​ൻ, ഡെ​പ്യൂ​ട്ടി മാ​സ് എ​ജ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എം ​പി ബി​ജു​കു​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മാ​ര്‍​ച്ച് ആ​ദ്യ​വാ​രം പ്ര​ദ​ര്‍​ശ​നം അ​വ​സാ​നി​ക്കും. ജി​ല്ല​യി​ലു​ട​നീ​ളം ഹെ​ല്‍​ത്തി കേ​ര​ള ഫീ​ല്‍​ഡ് കാ​മ്പയി​ന്‍ വാ​ഹ​നം പ​ര്യ​ട​ന​വു​മു​ണ്ട്. ഹെ​ല്‍​ത്തി കേ​ര​ള ഫീ​ല്‍​ഡ് കാ​മ്പയി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശ​നം, ആ​രോ​ഗ്യ പ​രി​ശോ​ധ​ന, വെ​ല്‍​ന​സ് സെ​ഷ​ൻ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ന്നി​വ​യും ന​ട​ത്തും. ജീ​വി​ത​ശൈ​ലി രോ​ഗ പ​രി​ശോ​ധ​ന, ഏ​തെ​ല്ലാം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​വി​ധ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താം, വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന സേ​വ​നം, ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളി​ച്ച് വീ​ഡി​യ, പോ​സ്റ്റ​ര്‍ എ​ന്നി​വ​യു​ടെ പ്ര​ച​ര​ണ​വും ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര വാ​ഹ​ന​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Healthy Kerala Field Campaign

Recent News

Up