x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗ​പ്ര​തി​രോ​ധ സ​ന്ദേ​ശ​വു​മാ​യി ഹെ​ൽ​ത്തി കേ​ര​ള


Published: February 11, 2026 01:15 AM IST | Updated: February 11, 2026 01:15 AM IST

ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി "ആ​യു​ഷ് കേ​ര​ള'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ ന​ട​ന്ന യോ​ഗ ക്ല​ബു​ക​ളു​ടെ പ്ര​ദ​ർ​ശ​നം.

മ​ല​പ്പു​റം: രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന "ഹെ​ൽ​ത്തി കേ​ര​ള ’ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചു. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നി​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ക, ന​ല്ല ഭ​ക്ഷ​ണം, വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​ന്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​എ​സ്എം ഡി​എം​ഒ ഡോ. ​റോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി​മി മു​ര​ളി, ഹോ​മി​യോ ഡി​എം​ഒ ഡോ. ​ജു​മൈ​ല​ത്ത്, ഡോ. ​ന​സീ​ല, എ.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ക്കു​ന്നി​ൽ യോ​ഗ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ക​ള​ക്‌ട​ർ വി.​ആ​ർ. വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. ജീ​വി​ത ശൈ​ലി രോ​ഗ​ത്തെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​റി​വ് ന​ൽ​കു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​രു​ന്നു.

രോ​ഗനി​ർ​ണ​യ​ത്തോ​ടൊ​പ്പം മ​രു​ന്നും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ​രീ​തി അ​റി​യാ​നും രു​ചി​ച്ച് നോ​ക്കാ​നും പാ​ച​കരീ​തി മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്റ്റാ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Malappuram

Recent News

Up