x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ ഹി​യ​റിം​ഗ് പൂ​ർ​ത്തി​യാ​യി; അ​ന്തി​മ​പ​ട്ടി​ക 21ന്


Published: February 14, 2026 12:51 AM IST | Updated: February 14, 2026 12:51 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​മാ​യി പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ 13 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക 21നു ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 3,030 പേ​രെ അ​ന്തി​മ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. സ്ഥ​ലം മാ​റി​പ്പോ​യ​വ​ർ: 2,534 പേ​ർ, ക​ര​ടു​പ​ട്ടി​ക​യ്ക്കു​ശേ​ഷം മ​രി​ച്ച 379 പേ​ർ, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ത്വം സ്വീ​ക​രി​ച്ച 117 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക്.

പ​രി​ശോ​ധ​ന 535 കേ​ന്ദ്ര​ങ്ങ​ളി​ൽ

ജി​ല്ല​യി​ലെ 535 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹി​യ​റിം​ഗ് ന​ട​ന്ന​ത്. രേ​ഖ​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ണ്ട 1.62 ല​ക്ഷം പേ​രെ​യും 2002ലെ ​പ​ട്ടി​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത 1.95 ല​ക്ഷം പേ​രെ​യും നേ​രി​ട്ടു​വി​ളി​പ്പി​ച്ചു. ഹി​യ​റിം​ഗി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ഉ​ത്ത​ര​വു​ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാം.

പു​തി​യ 501 ബൂ​ത്തു​ക​ൾ

ഒ​രു ബൂ​ത്തി​ലെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,200 ആ​യി നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ 501 പു​തി​യ ബൂ​ത്തു​ക​ൾ​കൂ​ടി രൂ​പീ​ക​രി​ച്ചു. നി​ല​വി​ലെ ക​ര​ടു​പ​ട്ടി​ക​യി​ൽ 24,02,432 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. പേ​രു​ചേ​ർ​ക്കു​ന്ന​തി​നാ​യി 74,244 അ​പേ​ക്ഷ​ക​ളും (ഫോ​റം 6), പ്ര​വാ​സി​വോ​ട്ട​ർ​മാ​രാ​കാ​ൻ 16,938 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ ഇ​ന്നോ​ടെ തീ​ർ​പ്പാ​ക്കും.

ഇ​നി​യും അ​വ​സ​രം

അ​ന്തി​മ​പ​ട്ടി​ക വ​ന്നാ​ലും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി​യു​ടെ10 ദി​വ​സം മു​ന്പു​വ​രെ അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. തി​രു​ത്ത​ലു​ക​ൾ​ക്കും പേ​രു നീ​ക്കം​ചെ​യ്യാ​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യും ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​വ പ​രി​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ഒ​രു സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കും.

വ​രൂ, വോ​ട്ടു​ചെ​യ്യാ​ൻ
പ​ഠി​ക്കാം

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക‌ു നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​വി​എം ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ വാ​ഹ​നം പ്ര​ചാ​ര​ണം ന​ട​ത്തും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​വി​ധം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നും വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണി​ത്.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഇ​വി​എം ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ, ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ഇ​ആ​ർ​ഒ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തും.

Tags : Hearing nattuvishesham local news

Recent News

Up