ബേഡകം: ബേഡഡുക്ക ഹൈടെക് ആട് ഫാമിനെ ആയിരം മലബാറി ആടുകളുടെ ഫാമായി വികസിപ്പിക്കുമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തുക അനുവദിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കല്ലളിയിലെ ഫാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍, ഇ. ചന്ദ്രശേഖരന് എംഎല്‍എ, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, വാര്‍ഡ് മെംബര്‍ പി. വസന്തകുമാരി, ഹൗസിംഗ് ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.വി. അഞ്ജന, ജില്ലാ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, ജില്ലാ നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ. മനോജ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍.കെ. സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. ബാബു, സി. രാമചന്ദ്രന്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, ടി.ഡി. കബീര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ഉദയന്‍ ചെമ്പക്കാട്, സജി സെബാസ്റ്റ്യന്‍, കരീം ചന്തേര, പി.വി. രാജു, സണ്ണി അരമന, പി.ടി. നന്ദകുമാര്‍, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, ബേഡഡുക്ക ഹൈടെക് ഫാം സ്പെഷ്യല്‍ ഓഫീസര്‍ എസ്. രാജു എന്നിവര്‍ പങ്കെടുത്തു.
Tags : nattuvisheasham local