കൊല്ലം: എസ്എൻഡിപി യോഗം ശാഖായോഗങ്ങളിൽ നിന്ന് യോഗവാർഷിക തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഹൈക്കോടതി വിധിയെ അട്ടിമറിച്ച് വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് നടത്തുകയാണെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി പത്ര സമ്മേളനത്തിൽ ആരോപിച്ചു.
വെള്ളാപ്പള്ളി നടേശനും കൂട്ടരും വിധിയെ ലംഘിച്ച് ശാഖായോഗങ്ങളിൽ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ഒപ്പും സീലും ലെറ്റർപാഡും ഇല്ലാത്ത സർക്കുലർ ഇറക്കിയിരിക്കുകയാണ്. നിയമലംഘനവും കൂടാതെ കോടതിയെ വെല്ലു വിളിക്കുന്ന രീതിയുമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ അഡ്വ:എസ്.ചന്ദ്രസേനൻ, വി. വിജയകുമാർ, അഡ്വ.ഡി.സജീവ് ബാബു എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam