കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വജ്രജൂബിലി സമാപനം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനംചെയ്യുന്നു.
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വാർഷികാഘോഷവും വജ്രജൂബിലി സമാപനവുംനടത്തി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനംനിർവഹിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണംനടത്തി. വജ്ര ജൂബിലിയോടനുബന്ധിച്ച് പദ്ധതികളായ ഭൂമിക, സഹപാഠിക്ക് ഒരു സ്നേഹവീട്, തണൽ എന്നീ പദ്ധതികളുടെ പ്രകാശനവും നടത്തി. അധ്യാപിക വി.ജി. പോളിന് യാത്രയപ്പും സംസ്ഥാന കായിക താരങ്ങൾക്ക് അനുമോദനവുംനൽകി. ഹെഡ്മാസ്റ്റർ എം.ടി. ജെയ്സൺ, കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ, സ്കൂൾ മാനേജർ ഫാ. ലിജു പോൾ പറമ്പത്ത്, ജില്ലാപഞ്ചായത്ത് അംഗം ഷോൺ പല്ലിശേരി, ഷാജു വല്ലത്തുകാരൻ, ജിസ്മി ബിനോയ്, ജോസി ജോർജ്, ബിന്ദു ജേക്കബ്, പി.കെ. ആന്റു എന്നിവർ പ്രസംഗിച്ചു.