കായംകുളം: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഹോംനഴ്സ് പോലീസ് പിടിയിൽ. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ എത്തിയ ഹോംനഴ്സ് താമരക്കുളം മേക്കുംമുറിയിൽ വിഷ്ണുഭവനത്തിൽ വിഷ്ണു (32) ആണ് അറസ്റ്റിലായത്.
അമ്പത്തിയൊമ്പതുകാരിയായ വീട്ടമ്മയെയാണ് ഇയാൾ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. കരീലക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെതിരേ 2011ൽ ശാസ്താംകോട്ട, നൂറനാട് പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Tags : nattu vishesham Home nurse arrested