അഞ്ചല്‍ : കടക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചെറുകുളം ഫില്‍ഗിരിയില്‍ വന്‍ കവര്‍ച്ച. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലും കതകും പൊളിച്ച് 30 പവനോളം സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. ഫില്‍ഗിരി അയണിവിള വീട്ടില്‍ സലീനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി രാവിലെ ഏഴരയോടെ പോയ ശാലീന അഞ്ചേമുക്കലോടെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. വീടിന് പിന്‍വശത്തെ അടുക്കള ഭാഗത്തെ ഗ്രില്‍ തകര്‍ത്ത് അടുക്കള വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയും മേശയും ഉള്‍പ്പടെ കുത്തിപ്പൊളിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സലീനയുടെയും മരുമകളുടെയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സലീനയുടെ മരുമകളും ജോലിക്കു പോയതിനാല്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടിലെ സിസിടിവിയുടെ ഡിവിആറും കടത്തിയിട്ടുണ്ട്. പരാതിയില്‍ കടക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് പ്രാഥമികമായ പരിശോധന നടത്തി. വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി. രാത്രി വൈകിയും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇന്ന് കൊല്ലത്ത് നിന്നും ഫോറന്‍സിക് വിരലടയാള വിദ്ഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.
Tags : Local News Nattuvishesham Kollam