x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ന്ത​പു​രം വ്യ​വ​സാ​യ പാ​ർ​ക്കി​ലെ ദു​ർ​ഗ​ന്ധം: പ​രാ​തി ല​ഭി​ച്ചാ​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: November 7, 2025 07:23 AM IST | Updated: November 7, 2025 07:23 AM IST

കാ​സ​ർ​ഗോ​ഡ്: അ​ന​ന്ത​പു​രം വ്യ​വ​സാ​യ പാ​ർ​ക്കി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും പ​രാ​തി​യു​ണ്ടാ​യാ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ഡി​ന്‍റെ ജി​ല്ലാ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി.


90 ശ​ത​മാ​നം ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട കു​മ്പ​ള സ്വ​ദേ​ശി എ. ​സു​ധീ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 15ന് ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ ഇ​വി​ടെ ദു​ർ​ഗ​ന്ധ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.


എ​ന്നാ​ൽ ദു​ർ​ഗ​ന്ധ​ത്തി​ന് ഒ​രു ശ​മ​ന​വു​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റോ​ട് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


റെ​ഡ് കാ​റ്റ​ഗ​റി​യി​ലാ​ണ് വ്യ​വ​സാ​യ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.


ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ അ​ള​വ് നി​ശ്ച​യി​ക്കാ​ൻ ബോ​ർ​ഡ് ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടി​ല്ല. ദു​ർ​ഗ​ന്ധം ശ​മി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​യോ ഫി​ൽ​ട്ട​ർ, ക​ൺ​ഡ​ൻ​സ​ർ മു​ത​ലാ​യ​വ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​വ​സാ​യ യൂ​ണി​റ്റി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള കു​റ​വു​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ല​വി​ൽ പ​രാ​തി​യൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Tags : local nattuvishesham Human Rights

Recent News

Up