x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം: അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു


Published: January 7, 2026 07:13 AM IST | Updated: January 7, 2026 07:13 AM IST

പേ​രൂ​ര്‍​ക്ക​ട: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

ജി​ല്ല​യി​ല്‍ 2025 മേ​യ് 31 മു​ത​ല്‍ 391 കാ​ട്ടു​പ​ന്നി​ക​ളെ​യും ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം 1100 കാ​ട്ടു​പ​ന്നി​ക​ളെ​യും കൊ​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത്-​ബ്ലോ​ക്കു ത​ല​ങ്ങ​ളി​ല്‍ യോ​ഗം വി​ളി​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യി. വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ലാ​ൻ​ഡ് സ്‌​കേ​പ്പിം​ഗ് പ്ലാ​ന്‍ ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. പ്ലാ​ന്‍, വ​നം വ​കു​പ്പ് അം​ഗീ​ക​രി​ച്ച ശേ​ഷം സ​ര്‍​ക്കാ​രി​ലേ​ക്ക് കൈ​മാ​റും.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കും. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി. ​ശ്രീ​കു​മാ​ര്‍, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ല​ത, പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​ജു, അ​ഡീ​ഷ​ണ​ല്‍ ഡി​എം​ഒ എ​ല്‍. അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.



Tags : nattu vishesham Human-wildlife conflict

Recent News

Up