x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എ​നി​ക്കു കൃ​ഷി ചെ​യ്യ​ണം'; പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​ന​വു​മാ​യി 102കാ​രി


Published: February 22, 2026 04:30 AM IST | Updated: February 22, 2026 04:30 AM IST

102 വ​യ​സു​കാ​രി ഫി​ലോ​മി​ന ബേ​ബി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം.

കൊ​ച്ചി: ചെ​ല്ലാ​നം മ​റു​വ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ത​ന്‍റെ അ​ഞ്ചേ​ക്ക​ർ വ​യ​ലു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി പൊ​ക്കാ​ളി കൃ​ഷി വി​ള​വെ​ടു​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 102 വ​യ​സു​കാ​രി പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ൽ​കി. ചെ​ല്ലാ​നം ക​ള​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന ബേ​ബി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പ​തി​നാ​റാം വ​യ​സു മു​ത​ൽ ഫി​ലോ​മി​ന കൃ​ഷി ചെ​യ്തു​വ​രു​ന്നു. 1990ൽ ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം മ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി തു​ട​ർ​ന്നു. എ​ല്ലാ വ​ർ​ഷ​വും നി​ലം ഉ​ഴു​തു​മ​റി​ച്ച് വി​ത്ത് വി​ത​യ്ക്കും. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ജ​ല​നി​ര​പ്പ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ കൃ​ഷി വ​കു​പ്പ് നി​യ​ന്ത്രി​ക്കാ​റി​ല്ലെ​ന്നു ഫി​ലോ​മി​ന പ​റ​യു​ന്നു. മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും വി​ള​വെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ കൃ​ഷി ന​ശി​ക്കു​ക​യാ​ണ് പ​തി​വ്. പി​എ​ൽ​ഡി​എ സ​മി​തി അം​ഗ​വും കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ത​ന്‍റെ ക​ണ്ണ​ട​യു​ന്ന​തി​നു മു​മ്പെ​ങ്കി​ലും നെ​ൽ​കൃ​ഷി വി​ജ​യ​ക​ര​മാ​യി പ​രി​പാ​ലി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മ​ക​ൻ ജോ​സ​ഫാ​ണ് ഫി​ലോ​മി​ന​യ്ക്കു വേ​ണ്ടി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Up