x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത ത​ട​സം സൃഷ്ടിച്ച് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്


Published: February 19, 2026 07:12 AM IST | Updated: February 19, 2026 07:12 AM IST

വെ​ച്ചൂ​ർ അ​ഞ്ചു​മ​ന പാ​ല​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്തിരിക്കുന്നു.

വെ​ച്ചൂ​ർ: വെ​ച്ചൂ​ർ ഔ​ട്ട്‌​പോ​സ്റ്റി​നു സ​മീ​പം സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. റോ​ഡി​ന്‍റെ ഒ​രു വ​ശം മു​ഴു​വ​ൻ ബ​സു​ക​ൾ കൈ​യ​ട​ക്കു​ന്ന​തു കാ​ര​ണം മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഗ​താ​ഗ​ത​ത്തി​ര​ക്കേ​റു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ബ​സു​ക​ൾ നി​ര​യാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്.

ഇ​തു​മൂ​ലം ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്നു. തെ​റ്റാ​യ പാ​ർ​ക്കിം​ഗി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ പ​ല​ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kottayam

Recent News

Up