ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഐഎംഎ ശാഖ സംഘടിപ്പിച്ച വാക്കത്തോണ്‍.
പെരിന്തൽമണ്ണ: ലോക പ്രമേഹദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പെരിന്തൽമണ്ണ ശാഖയുടെ നേതൃത്വത്തിൽ നഗരത്തിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നുലക്ഷ്യം. ആയിരത്തിലധികം പേർ പങ്കെടുത്തു. ഐഎംഎ ഡോക്ടർമാർ, വിവിധ സാമൂഹ്യ, സേവന മേഖലകളിലെ പ്രവർത്തകർ, ആശുപത്രി പ്രതിനിധികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ അണിനിരന്നു.
ഐഎംഎ പെരിന്തൽമണ്ണ പ്രസിഡന്റ് ഡോ. കെ.പി. ഷറഫുദ്ദീൻ ഫ്ളാഗ് ഓഫ് ചെയ്തു. എഡിഎം എൻ.എം. മെഹറലി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അനിൽകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഡോക്ടർമാരായ ഷാജി അബ്ദുൾ ഗഫൂർ, വി.യു. സീതി, കെ.എ. സീതി, കൊച്ചു എസ്. മണി, കെ.ബി. ജലീൽ, നിലാർ മുഹമ്മദ്, സന്തോഷ് കുമാർ, ഹേമ, നിഷ എന്നിവർ പ്രമേഹരോഗ സ്ക്രീനിംഗിന്റെയും ജീവിത-ഭക്ഷണ ശൈലി മാറ്റങ്ങളെയും കുറിച്ച് വിശദീകരിച്ചു. ഐഎംഎ പെരിന്തൽമണ്ണ സെക്രട്ടറി ഡോ. സി. സയ്യിദ് ഫൈസൽ പ്രസംഗിച്ചു.
വാക്കത്തോണിനോടനുബന്ധിച്ച് പ്രമേഹരോഗ ബോധവത്കരണ ക്ലാസുകൾ, പ്രമേഹ രോഗ നിർണയ സ്ക്രീനിംഗ് ക്യാന്പ് എന്നിവയും ഉണ്ടായിരുന്നു. ഇഎംഎസ് നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിച്ച മൈം, ഫ്ളാഷ് മോബ് എന്നിവ ശ്രദ്ധേയമായി. ഐഎംഎ മെന്പർമാർ, ലയണ്‍സ് ക്ലബ്, ക്രാഫ്റ്റ് ഹോസ്പിറ്റൽ, മൗലാന ഹോസ്പിറ്റൽ, ജില്ലാ ആശുപത്രി, ഇഎംഎസ് ഹോസ്പിറ്റൽ, എൻഡോ ഡയാബ് ഹോസ്പിറ്റൽ, കിംസ് അൽശിഫ ഹോസ്പിറ്റൽ, എംഇഎസ് മെഡിക്കൽ കോളജ്, കെജിഎംഒഎ, റോട്ടറി ക്ലബ്, ട്രോമാകെയർ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സഹകരണത്തോടെയായിരുന്നു വാക്കത്തോണ്‍.
Tags : IMA Local News Malappuram Nattuvishesham