x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​പ​ന്തു​ക​ളി​യി​ൽ അ​തീ​ന്ദ്ര​ന്‍റെ ഇ​ന്ദ്ര​ജാ​ലം


Published: February 14, 2026 06:20 AM IST | Updated: February 14, 2026 06:20 AM IST

അ​തീ​ന്ദ്ര​ൻ

തോ​മ​സ് വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: മൈ​താ​ന​ത്തി​റ​ങ്ങി​യാ​ൽ ഒ​രു ഗോ​ളെ​ങ്കി​ലും എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ൽ നി​ക്ഷേ​പി​ക്ക​ണം. അ​താ​ണ് അ​തീ​ന്ദ്ര​ന്‍റെ ല​ക്ഷ്യം. ആ ​ല​ക്ഷ്യം ഇ​ക്കു​റി​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി ത​ല​സ്ഥാ​ന​ത്തെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം സ​മ്മാ​നി​ക്കു​ന്നു.

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ര​ണ്ടു മ​ത്സ​ര​ത്തി​നി​റ​ങ്ങി ര​ണ്ടി​ലും ഗോ​ൾ​നേ​ട്ട​വു​മാ​യി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ആ​ല​പ്പു​ഴ​യു​ടെ കെ.​പി അ​തീ​ന്ദ്ര​നെ​ന്ന 18 കാ​ര​ൻ. യൂ​ത്ത് ഫുട്ബോ​ളി​ൽ ആ​ല​പ്പു​ഴയെ സെ​മി​യി​ൽ എ​ത്തിക്കുന്നതിൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​തും അ​തീ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന​മാ​ണ്. ഇ​തി​നു മു​ന്പ് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്തി​നും ക​ണ്ണൂ​രി​നു​മെ​തി​രേ ഗോ​ൾ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഇ​ന്നു ന​ട​ക്കു​ന്ന സെ​മി​യി​ൽ മ​ല​പ്പു​റ​ത്തി​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ആ​ല​പ്പു​ഴ​യെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു അ​തീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ്ട്രൈ​ക്ക​ർ പൊ​സി​ഷ​നി​ലും മി​ഡ്ഫീ​ൽ​ഡി​ലും ഒ​രേ​പോ​ലെ ക​ളി​ക്കാ​ൻ മി​ടു​ക്കു കാ​ട്ടു​ന്ന ഈ ​കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​ൻ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത് . കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ​രി​ശീ​ല​നം. പി​കെ​ബി​സി ക്ല​ബി​ന്‍റെ പ​രി​ശീ​ല​ന​മാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​സ്പി മ​ല​പ്പു​റം ടീ​മി​നൊ​പ്പം രാ​ജ്യ​ത്തെ ത​ന്നെ സ്കൂ​ൾ ത​ല​ത്തി​ലെ മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റാ​യ സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചു. 2022-ൽ ​ആ​ൻ​ഡ​മാ​നി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീ​മി​ന്‍റെ ക​രു​ത്താ​യി മാ​റി.

സ്കൂ​ൾ ത​ല​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ത്തി​നു പി​ന്നാ​ലെ കേ​ര​ളാ പ്രീ​മി​യ​ർ ലീ​ഗി​ലും അ​തീ​ന്ദ്ര​ൻ ഇ​ടം​പി​ടി​ച്ചു. ഇ​ന്‍റ​ർ കേ​ര​ളാ എ​ഫ്സി​ക്കു​വേ​ണ്ടി അ​വ​സാ​ന​ത്തെ അ​ഞ്ചു മ​ത്സ​ര​ത്തി​നി​റ​ങ്ങി മൂ​ന്നു ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി. സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ല​പ്പു​ഴ​യ്ക്കു​വേ​ണ്ടി ജ​ഴ്സി അ​ണി​ഞ്ഞ് ര​ണ്ടു ഗോ​ൾ നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. ഈ ​പ്ര​ക​ട​ന​ത്തോ​ടെ അ​തീ​ന്ദ്ര​നു മു​ന്നി​ൽ സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ളാ ക്യാ​ന്പി​ലേ​യ്ക്കു​ള്ള വാ​തി​ലും തു​റ​ന്നു. അ​ടു​ത്ത​വ​ർ​ഷം സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ഈ 18 ​കാ​ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടു മ​ത്സ​ര​ത്തി​നി​റ​ങ്ങി ര​ണ്ടി​ലും ഗോ​ൾ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യാ​ണ് യൂ​ത്തി​ലും തി​ള​ങ്ങി​യ​ത്.

കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി എ​ട​യ്ക്കാ​ട് കോ​യി​ക്ക​ൽ പ്ര​സാ​ദി​ന്‍റെ​യും ഷീ​ബ​യു​ടേ​യും മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ അ​തീ​ന്ദ്ര​ൻ. കോ​ഴി​ക്കോ​ടു​കാ​ര​ൻ ആ​ല​പ്പു​ഴ​യ്ക്കു വേ​ണ്ടി ജ​ഴ്സി അ​ണി​യു​ന്ന​തി​നു കാ​ര​ണം കോ​ച്ച് റോ​ബി​ൻ ആ​ല​പ്പു​ഴ​യി​ലാ​യ​തി​നാ​ലാ​ണ്. മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് അ​തീ​ന്ദ്ര​ൻ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up