x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ളം തേ​ടി ഇ​ത്ത​വ​ണ​യും താ​മ​സം പു​ഴ​ക്ക​ര​യി​ൽ


Published: January 18, 2026 08:12 AM IST | Updated: January 18, 2026 08:12 AM IST

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് പ​തി​മൂ​ന്ന് 55 ലെ ​താ​മ​സ​ക്കാ​രാ​യ ച​തി​രൂ​ർ നൂ​റ്റി​പ്പ​ത്ത് സ​ങ്കേ​ത​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ ഇ​ക്കു​റി​യും ക​ക്കു​വ പു​ഴ​ക്ക​ര​യി​ൽ കു​ടി​ലു​കെ​ട്ടി താ​മ​സം തു​ട​ങ്ങി. വേ​ന​ൽ തു​ട​ങ്ങു​ന്ന​തോ​ടെ 55 ലും 110 ​സ​ങ്കേ​ത​ത്തി​ലു​മാ​യി താ​മ​സി​ക്കു​ന്ന പ​ണി​യ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് പ​തി​വു​പോ​ലെ പു​ഴ​ക്ക​ര​യി​ലേ​ക്ക് എ​ത്തി​യ​ത്.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​വും ത​ല​മു​റ​ക​ളാ​യി പി​ന്തു​ട​രു​ന്ന ജീ​വി​ത​രീ​തി​യു​മാ​ണ് ഒ​രു പ​രി​ധി​വ​രെ കു​ടും​ബ​സ​മേ​തം ഇ​വ​രെ പു​ഴ​യോ​ര​ത്ത് താ​മ​സി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. മ​ഴ​യാ​രം​ഭി​ക്കു​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. വീ​ടു​ക​ളു​ണ്ടെ​ങ്കി​ലും വീ​ടി​ന് വെ​ളി​യി​ൽ പ്ലാ​സ്റ്റി​ക് ഷെ​ഡു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങാ​നാ​ണ് ഇ​വ​ർ​ക്ക് താ​ത്പ​ര്യം.

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​ർ നൂ​റ്റി​പ്പ​ത്തി​ലെ താ​മ​സ​ക്കാ​രെ ആ​റ​ളം ഫാ​മി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും മൂ​ന്നു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് മാ​റി​യ​ത്. ബാ​ക്കി​വ​രു​ന്ന 25 ഓ​ളം കു​ടും​ബ​ങ്ങ​ൾ നൂ​റ്റി​പ്പ​ത്ത് സ​ങ്കേ​ത​ത്തി​ൽ ത​ന്നെ​യാ​ണ് താ​മ​സം. ഒ​രു വീ​ട്ടി​ൽ ത​ന്നെ കു​ടും​ബ​വും ഉ​പ​കു​ടും​ബ​വു​മാ​യി കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​തം. ചെ​റി​യ ഒ​രു വീ​ട്ടി​ൽ ത​ന്നെ ഇ​രു​പ​തി​ല​ധി​കം അം​ഗ​ങ്ങ​ൾ വ​രെ​യു​ണ്ട്. മ​ഴ മാ​റു​ന്ന​തോ​ടെ നൂ​റ്റി​പ്പ​ത്തി​ലെ​യും ബ്ലോ​ക്ക് 13 ലെ​യും കു​ടും​ബ​ങ്ങ​ളി​ൽ പ​ല​രും ഒ​ത്തു​ചേ​ർ​ന്നാ​ണ് പു​ഴ​യോ​ര​ത്ത് കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കാ​ൻ എ​ത്തു​ന്ന​ത്.


ഒ​രു കു​ടും​ബം, 30 അം​ഗ​ങ്ങ​ൾ !


ആ​റ​ളം ഫാ​മി​ൽ പു​ന​ര​ധി​വാ​സം ആ​രം​ഭി​ച്ച് 20 വ​ർ​ഷ​മാ​കു​മ്പോ​ഴും ഇ​വി​ടു​ത്തെ യ​ഥാ​ർ​ഥ പ്ര​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ശ​രി​യാ​യ പ​ഠ​ന​മോ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല ത​ന്നെ ശ​രി​യ​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ലെ ഫാം ​മേ​ഖ​ല പു​ന​ര​ധി​വാ​സ​ത്തി​നും വ​ന​ത്തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശം കാ​ർ​ഷി​ക ഫാ​മു​മാ​യി​ട്ടാ​യി​രു​ന്നു നി​ല​നി​ർ​ത്തേ​ണ്ടി​യി​രു​ന്ന​ത്. 20 വ​ർ​ഷം മു​ന്പ് ഒ​രു കു​ടും​ബ​ത്തി​ന് ഒ​രേ​ക്ക​ർ വീ​തം ഭൂ​മി ല​ഭി​ച്ചെ​ങ്കി​ലും ഈ ​കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് നി​ര​വ​ധി ഉ​പ​കു​ടും​ബ​ങ്ങ​ളാ​യി ഒ​രേ​യി​ട​ത്താ​ണ് ജീ​വി​തം.

പു​ഴ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന ശോ​ഭ എ​ന്ന സ്ത്രീ​ക്ക് നാ​ല് പെ​ൺ​കു​ട്ടി​ക​ളും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​റു മ​ക്ക​ളു​ണ്ട്. ഇ​വ​ർ ആ​റു​പേ​രും വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ശോ​ഭ​യു​ടെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഈ ​കു​ടും​ബ​ത്തി​ൽ മാ​ത്രം കു​ട്ടി​ക​ളു​ൾ​പ്പ​ടെ മു​പ്പ​തി​ലേ​റെ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​ക്കാ​നോ ഉ​പ​കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നോ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​താ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്. ഇ​തോ​ടെ വീ​ടു​ക​ൾ​ക്ക് ചു​റ്റും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം.


കു​ടി​വെ​ള്ള​വും റോ​ഡും


കു​ടി​വെ​ള്ളം, റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ പു​ന​ര​ധി​വാ​സ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ബ്ലോ​ക്ക് 13ലെ 55 ​മേ​ഖ​ല​യി​ൽ മ​ഴ മാ​റു​ന്ന​തോ​ടെ ത​ന്നെ ഇ​വി​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​വും ഉ​ട​ലെ​ടു​ക്കും. ആ​ന​ശ​ല്യം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. ആ​ന​യു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ എ​ത്തി​യാ​ൽ ഇ​വ​യെ തു​ര​ത്താ​ൻ എ​ത്തു​ന്ന ആ​ർ​ആ​ർ​ടി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ പു​ത​ഞ്ഞു പോ​കു​ന്ന​തും പ​തി​വ് കാ​ഴ്ച. നി​ല​വി​ലു​ള്ള മ​ൺ​റോ​ഡ് മാ​ത്ര​മാ​ണ് ഏ​ക​വ​ഴി. മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റും. ഈ ​സ​മ​യ​ത്ത് രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ക്കു​ന്ന​ത് അ​തീ​വ സാ​ഹ​സ​മാ​ണ്.

പ​രി​ഹാ​ര മാ​ർ​ഗം

ഫാ​മി​ൽ കു​ടി​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ​ക്കും കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഉ​പ​കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് ന​ൽ​കു​ക മാ​ത്ര​മാ​ണ് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം. പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ സ​മീ​പ​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലാ​ക്കി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യാ​ൽ പ്ര​ശ്ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കു​മെ​ന്നും മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​പ്പ​തി​ല​ധി​കം വീ​ടു​ക​ൾ താ​ത്കാ​ലി​ക താ​മ​സ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. വീ​ട് ല​ഭി​ച്ചി​ട്ടും താ​മ​സ​മാ​ക്കാ​ത്ത​വ​രെ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കാ​നാ​കും.


50 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കെ​ട്ടി​ട​ങ്ങ​ൾ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു​ണ്ട്.
നാ​ടോ​ടി ശൈ​ലി​യി​ലു​ള്ള ജീ​വി​തം കാ​ര​ണം നി​ര​വ​ധി കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​തെ മീ​ൻ​പി​ടി​ച്ചും മ​റ്റും ജീ​വി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പു​ഴ​യോ​ര​ത്ത് താ​മ​സ​മാ​രം​ഭി​ച്ച​ത് പു​റം ലോ​ക​മ​റി​ഞ്ഞ​തോ​ടെ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശോ​ഭ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​ഹീ​ർ, റീ​ഹാ​ന​ത്ത് സു​ബി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.


ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ


സീ​സ​ൺ അ​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ നൂ​റ്റി​പ്പ​ത്ത് സ​ങ്കേ​ത​ത്തി​ലെ താ​മ​സ​ക്കാ​ർ ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത് പ​തി​വാ​ണ്. നൂ​റ്റി​പ്പ​ത്തി​ലെ സ്ഥ​ലം തി​രി​കെ കൊ​ടു​ത്താ​ൽ ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ സ്ഥ​ലം ന​ൽ​കാ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ബ് ക​ള​ക്‌​ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്ര​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ അ​റി​യി​ച്ചി​രു​ന്നു.


എ​ന്നാ​ൽ താ​മ​സ​ക്കാ​ർ ഭൂ​രി​ഭാ​ഗ​വും ഇ​തി​നു ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. നൂ​റ്റി​പ്പ​ത്തി​ലും 55 ലും ​ചി​ല ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​മു​ണ്ട്.

 

"ആ​റ​ളം പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്‌​ന പ​രി​ഹാ​രം പു​രോ​ഗ​മി​ക്കു​ന്നു'


ക​ണ്ണൂ​ർ: ആ​റ​ളം പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് നി​ല​വി​ൽ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ക​ണ്ണൂ​ർ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ബ്ലോ​ക്ക് 13ൽ 55 ​പ്ര​ദേ​ശ​ത്ത്, ച​തി​രൂ​ർ 110 ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ൽ മീ​ൻ പി​ടി​ക്കാ​നും മ​റ്റു​മാ​യി സ്ഥി​ര​മാ​യി പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കാ​റു​ണ്ട്. ഇ​ങ്ങ​നെ ആ​കെ 28 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധു​കു​ടും​ബ​ങ്ങ​ൾ ഇ​ട​യ്ക്ക് വ​ന്ന് പോ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ചി​ല​പ്പോ​ൾ കൂ​ടു​ത​ൽ വ​രും.


ആ​റ​ളം പു​ന​ര​ധി​വാ​സ പ്ര​ദേ​ശ​ത്തി​ന്‍റെ പു​റ​മേ നി​ന്നു​മെ​ത്തി താ​മ​സി​ക്കു​ന്ന 94 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലു​മാ​ണ്. ച​തി​രൂ​ർ 110 ഉ​ന്ന​തി​യി​ൽ നി​ന്നും വ​ന്ന 15ൽ 10 ​കു​ടും​ബ​ങ്ങ​ൾ ഈ 94​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​വ​രാ​ണ്. ഇ​വ​ർ​ക്ക് ഉ​ട​ൻ ത​ന്നെ ഭൂ​മി അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം, ആ​റ​ളം ഫാ​മി​ൽ ത​ന്നെ ഭൂ​മി ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​തോ​ടൊ​പ്പം പ്ലോ​ട്ട് മാ​റി താ​മ​സി​ക്കു​ന്ന 113 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ലോ​ട്ട് മാ​റ്റി അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ ആ​റ​ളം ഫാ​മി​ന​ക​ത്ത് 4,37,20,000 രൂ​പ ചെ​ല​വി​ൽ ഒ​മ്പ​ത് റോ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​നും 49 ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ട് റോ​ഡു​ക​ൾ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ഖേ​ന നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​തി​നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ലെ പൊ​തു​വാ​യ കു​ടി​വെ​ള​ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള​ള ജ​ല​നി​ധി പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും കു​ടി​വെ​ള​ള ടാ​ങ്കു​ക​ൾ, ഉ​റ​വി​ട​ങ്ങ​ൾ എ​ന്നി​വ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​ള​ള ന​ട​പ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Tags : nattu vishesham drinking water

Recent News

Up