x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ല്‍


Published: December 23, 2025 07:02 AM IST | Updated: December 23, 2025 07:02 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: ക്രി​സ്തു​ദേ​വ​ന്‍റെ ജ​ന​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള​ള തി​ര​ക്കി​ലാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍. കാ​ര​ള്‍ സം​ഘ​ങ്ങ​ള്‍ അ​വ​സാ​ന​വ​ട്ട തി​രു​പി​റ​വി സ​ന്ദേ​ശ​വു​മ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന തി​ര​ക്കി​ലാ​ണ്. പു​ല്‍​ക്കൂ​ടൊ​രു​ക്കി​യും ന​ക്ഷ​ത്ര​ങ്ങ​ള്‍ തെ​ളി​യി​ച്ചും നാ​ളെ പാ​തി​രാ​കു​ര്‍​ബാ​ന​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണു ദേ​വാ​ല​യ​ങ്ങ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ നാ​ളെ രാ​ത്രി 11നു ​ന​ട​ത്തു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്കു ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ നേ​തൃ​ത്വം ന​ല്‍​കും. ഇ​ട​വ​ക വി​കാ​രി മോ​ണ്‍. അ​ല്‍​ഫോ​ണ്‍​സ് ലി​ഗോ​രി, സ​ഹ​വി​കാ​രി ഫാ. ​അ​ജി​ന്‍ എ​സ്. രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ സ​ഹ കാ​ര്‍​മി​ക​രാ​കും.

പാ​റ​ശാ​ല മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ രൂ​പ​താ ബി​ഷ​പ് തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യൂ​സ് പി​ന്‍​കു​ളം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ നാ​ളെ വൈ​കു​ന്നേ​രം 7.30 ന് ​ന​ട​ത്തു​ന്ന തി​രു​പ്പി​റ​വി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലെ അ​മ്പൂ​രി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ പാ​തി​രാ കു​ര്‍​ബാ​ന​യ്ക്ക് രാ​ത്രി 11.30ന് ​ഫാ. സോ​ണി ക​രി​വേ​ലി നേ​തൃ​ത്വം ന​ല്‍​കും.

നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ളാ​യ തൂ​ങ്ങാം​പാ​റ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ജോ​യി മ​ത്യ​സും, ബാ​ല​രാ​മ​പു​രം വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​വി​ക്ട​ര്‍ എ​വ​രി​സ്റ്റ​സും, മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​ജോ​ണ്‍ കെ​പി​യും, വ്ളാ​ത്താ​ങ്ക​ര സ​വ​ര്‍​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​സി ജോ​യി​യും മു​ഖ്യ​കാ​ര്‍​മ്മി​ക​രാ​വും.


പാ​റ​ശാ​ല മ​ല​ങ്ക​ര രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​സ് കോ​ണാ​ത്തു​വി​ള കു​ഴി​ഞ്ഞാ​ന്‍​വി​ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

Tags : nattu vishesham Neyyattinkara Christmas

Recent News

Up