x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​തെ​യു​ള്ള ഉ​ദ്ഘാ​ട​നം ത​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ്


Published: February 3, 2026 06:37 AM IST | Updated: February 3, 2026 06:37 AM IST

കൊ​ച്ചി: കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ത​ട്ടി​പ്പാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നൂ​റു രോ​ഗി​ക​ള്‍​ക്കു​പോ​ലും ചി​കി​ത്സ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശി​ല​യി​ട്ട പ​ദ്ധ​തി 10 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മൂ​ന്നു നി​ല​ക​ളി​ല്‍ പോ​ലും സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 370 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ന്‍ 1,247 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​ക​ബാ​ധ്യ​ത​യെ​ന്ന പേ​രി​ല്‍ അ​ത് വെ​ട്ടി​ക്കു​റ​ച്ചു. 159 പേ​രെ​യും അ​ധി​ക​മാ​യി 14 പേ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് കൊ​ടു​ത്തി​ട്ടു​ണ്ട്. നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.

അ​തി​വേ​ഗ റെ​യി​ലി​നാ​യി മെ​ട്രോ​മാ​ന്‍ ഇ.​ശ്രീ​ധ​ര​ന്‍റെ സേ​വ​നം വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ സി​പി​എ​മ്മും മ​ന്ത്രി പി.​രാ​ജീ​വും ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണ്. ശ്രീ​ധ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ സി​പി​എം ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : nattu vishesham Inauguration Kochi Cancer Center

Recent News

Up