x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി


Published: January 20, 2026 10:51 PM IST | Updated: January 20, 2026 10:51 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ വി​വി​ധ റോ​ഡു​ക​ളാ​യ നൈ​നാ​ർ​പ​ള്ളി - മൈ​ക്കാ സ്കൂ​ൾ റോ​ഡ്, പേ​ട്ട വാ​ർ​ഡ് - കെ​എം​എ ഹാ​ൾ റോ​ഡ്, വാ​ളി​ക്ക​ൽ പ​ടി - കൊ​ടു​വ​ന്താ​നം റോ​ഡ്, പാ​റ​ക്ക​ട​വ് - കൊ​ടു​വ​ന്താ​നം എ​ന്നീ റോ​ഡു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. കെ.​എം. അ​ബ്ദു​ൾ റ​ഷീ​ദ് ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷം​സു​ദീ​ൻ പു​തു​പ്പ​റ​മ്പി​ൽ, ഒ.​എ​സ്. അ​ബ്ദു​ൾ ക​രീം, ഷാ​ജി കൊ​ച്ചേ​ടം, ഫ​സി​ലി കോ​ട്ട​വാ​തു​ക്ക​ൽ, നെ​ജീ​ബ് ക​ല്ലു​ങ്ക​ൽ, ഷാ​ജി ആ​ന്ത്ര​ച്ചേ​രി​യി​ൽ, നി​സാ​ർ ക​ല്ലു​ങ്ക​ൽ, അ​റ​ഫാ ഷാ​ജി, പി.​എ​സ്. സു​രേ​ന്ദ്ര​ൻ, കെ.​എം. അ​സീ​സ്, പി.​എം. ഇ​സ്മാ​യി​ൽ, വി.​എ​ച്ച്. താ​ഹ, ജോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration nattuvishesham local news

Recent News

Up