x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 പവനുമായി വയോധികനെ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി


Published: February 19, 2026 06:37 AM IST | Updated: February 19, 2026 06:37 AM IST

നെ​ടു​മ​ങ്ങാ​ട്: 50 പ​വ​നും 50,000 രൂ​പ​യു​മാ​യി കു​ള​പ്പ​ട സു​വ​ർ​ണ ന​ഗ​ർ സ്വ​ദേ​ശി കെ.​ മോ​ഹ​ന​നെ (62) കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കൈം​ബ്രാ​ഞ്ച് ക​ര​കു​ളം പാ​ല​ത്തി​ന് സ​മീ​പം അ​ന്വേ​ഷ​ണം ആരംഭിച്ചു.

ഇ​ന്ന​ലെ രാ​വി​ലെ കി​ള്ളി​യാ​റി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വി​ടെ​നി​ന്നും ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇൗ ​സ്കൂ​ട്ട​ർ മോ​ഹ​ന​ന്‍റേ​ത​ല്ലെ​ന്നു ക​ണ്ടെ​ത്തു​ക​യാ യി​രു​ന്നു.

2020 മേ​യ് എ​ട്ടി​നാ​ണ് പേ​രൂ​ർ​ക്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത 50 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യു​മാ​യി സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട മോ​ഹ​ന​നെ ക​ര​കു​ള​ത്ത് വ​ച്ചു കാ​ണാ​താ​യ​ത്.

ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​നു സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ ദൃ​ശ്യം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​തി​നു​ശേ​ഷം മോ​ഹ​ന​ൻ എ​വി​ടെ എ​ന്ന​ത് ഇ​ന്നും അ​ഞ്ജാ​ത​മാ​ണ്. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​വാ​നാ​യ​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up