x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഭി​ചാ​ര​ക്രി​യ​യു​ടെ പേ​രി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: ര​ണ്ടു പേ​ര്‍ ഒ​ളി​വി​ല്‍


Published: November 9, 2025 03:14 AM IST | Updated: November 9, 2025 03:14 AM IST

മ​​ണ​​ര്‍​കാ​​ട്: ആ​​ഭി​​ചാ​​ര​​ക്രി​​യ​​യു​​ടെ പേ​​രി​​ല്‍ യു​​വ​​തി​​യെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം പീ​​ഡി​​പ്പി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ഒ​​ളി​​വി​​ല്‍ പോ​​യ ഭ​​ര്‍​ത്താ​​വി​​ന്‍റെ മാ​​താ​​വി​​നെ​​യും സ​​ഹോ​​ദ​​രി​​യെ​​യും പി​​ടി​​കൂ​​ടു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.


യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച സം​​ഭ​​വം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ മ​​ന്ത്ര​​വാ​​ദി പ​​ത്ത​​നം​​തി​​ട്ട പെ​​രും​​തു​​രു​​ത്ത് പ​​ന്നി​​ക്കു​​ഴി മാ​​ടാ​​ച്ചി​​റ ശി​​വ​​ദാ​​സ് (54), യു​​വ​​തി​​യു​​ടെ ഭ​​ര്‍​ത്താ​​വ് തി​​രു​​വ​​ഞ്ചൂ​​ര്‍ കൊ​​ര​​ട്ടി​​ക്കു​​ന്നേ​​ല്‍ അ​​ഖി​​ല്‍ ദാ​​സ് (26), ഇ​​യാ​​ളു​​ടെ പി​​താ​​വ് ദാ​​സ് (55) എ​​ന്നി​​വ​​രെ മ​​ണ​​ര്‍​കാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തി​​രു​​ന്നു.


ഇ​​തോ​​ടെ അ​​ഖി​​ലി​​ന്‍റെ മാ​​താ​​വും സ​​ഹോ​​ദ​​രി​​യും വീ​​ട് പൂ​​ട്ടി ഒ​​ളി​​വി​​ല്‍ പോ​​യി. യു​​വ​​തി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ ദു​​രാ​​ത്മാ​​ക്ക​​ള്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​വ​​യെ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു മ​​ന്ത്ര​​വാ​​ദി​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​തു ഭ​​ര്‍​ത്തൃ​​മാ​​താ​​വാ​​ണ്. ദു​​ര്‍​മ​​ന്ത്ര​​വാ​​ദ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു മാ​​താ​​വി​​നൊ​​പ്പം അ​​ഖി​​ലി​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.


റി​​മാ​​ന്‍​ഡി​​ലു​​ള്ള മൂ​​ന്നു പ്ര​​തി​​ക​​ളെ വീ​​ണ്ടും ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങി കൂ​​ടു​​ത​​ല്‍ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് അ​​പേ​​ക്ഷ ന​​ല്കും.പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന യു​​വ​​തി​​യും അ​​ഖി​​ലും നി​​യ​​മ​​പ​​ര​​മാ​​യി വി​​വാ​​ഹം ക​​ഴി​​ച്ചി​​ട്ടി​​ല്ല. ഇ​​രു​​വീ​​ട്ടു​​കാ​​രു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ അ​​ഖി​​ല്‍ ക​​ഴി​​ഞ്ഞ​​മാ​​സം യു​​വ​​തി​​യെ കൊ​​ര​​ട്ടി​​ക്കു​​ന്നേ​​ല്‍ വീ​​ട്ടി​​ലെ​​ത്തി​​ച്ചു താ​​മ​​സി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഉ​​ട​​ന​​ടി വി​​വാ​​ഹം ന​​ട​​ത്തു​​ന്ന​​തി​​നു ചി​​ല പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ഇ​​വ​​ര്‍ വി​​വാ​​ഹം നീ​​ട്ടി​​വ​​ച്ച​​ത്.


ആ​​ഭി​​ചാ​​ര​​ക്രി​​യ​​ക​​ള്‍​ക്കാ​​യി വീ​​ട്ടി​​ലെ​​ത്തി​​യ ശി​​വ​​ദാ​​സ് കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ലു​​ള്ള ഒ​​രു കോ​​വി​​ലി​​ല്‍ പൂ​​ജാ​​രി​​യാ​​ണ്. ഇ​​യാ​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.മ​​ണ​​ര്‍​കാ​​ട് എ​​സ്എ​​ച്ച്ഒ അ​​നി​​ല്‍ ജോ​​ര്‍​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്.

 

യു​വ​തി നേ​രി​ട്ട​തു ക്രൂ​ര​പീ​ഡ​നം

ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന ദു​രാ​ത്മാ​ക്ക​ളെ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ യു​വ​തി 10 മ​ണി​ക്കൂ​റോ​ളം നേ​രി​ട്ട​തു ക്രൂ​ര​മാ​യി പീ​ഡ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​നു രാ​വി​ലെ 11 മു​ത​ല്‍ 10 മ​ണി​ക്കൂ​റാ​ണ് യു​വ​തി​യെ ആ​ഭി​ചാ​ര​ക്രി​യ​യ്ക്ക് ഇ​ര​യാ​ക്കി​യ​ത്.


പൊ​ള്ള​ലേ​ല്‍​പ്പി​ക്കു​ക​യും മ​ദ്യം കു​ടി​പ്പി​ക്കു​ക​യും ഭ​സ്മം ക​ഴി​പ്പി​ക്കു​ക​യും ഒ​പ്പം ബീ​ഡി വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ക്രൂ​ര​മാ​യ ആ​ഭി​ചാ​ര​ക്രി​യ​യ്ക്കി​ടെ യു​വ​തി​യു​ടെ മു​ടി​യി​ല്‍ മ​ന്ത്ര​വാ​ദി ആ​ണി ചു​റ്റി ത​ടി​യി​ല്‍ ത​റ​ച്ചു. ഇ​തോ​ടെ മു​ടി മു​റി​ഞ്ഞു​പോ​യി.

പി​ന്നീ​ടാ​ണു മ​ദ്യം ന​ല്‍​കി ബീ​ഡി വ​ലി​പ്പി​ച്ച​ത്. ശ​രീ​രം പൊ​ള്ളി​ച്ച​തോ​ടെ ബോ​ധ​ര​ഹി​ത​യാ​യ​താ​യും യു​വ​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഖി​ല്‍ ദാ​സി​ന്‍റെ സ​ഹോ​ദ​രി പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. ഇ​തു പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്തു​വെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Tags : local nattuvishesham Witchcraft

Recent News

Up