മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണ സമ്മേളനം പത്തനംതിട്ട ഡിസിസിയിൽ പ്രഫ.പി.ജെ.
പത്തനംതിട്ട: ഇന്ദിരാഗാന്ധി അസാമാന്യ ധീരതയും ഇച്ഛാശക്തിയും ആര്‍ജത്വവുമുള്ള നേതാവായിരുന്നുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷികം, മുന്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനം എന്നിവയോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, പി. മോഹന്‍രാജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍. തൃദീപ്, കെ. ജാസിംകുട്ടി, കാടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഷാം കുരുവിള, ജി. രഘുനാഥ്, രമാ ജോഗീന്ദർ, ജെറി മാത്യു സാം, ദീനാമ്മ റോയി, രജനി പ്രദീപ്, ശ്യാം എസ്. കോന്നി, എ.കെ. ലാലു, കെ.ജി. റെജി, തട്ടയില്‍ ഹരികുമാർ, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.
Tags : Indira Gandhi Local News Pathanamthitta Nattuvishesham