നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം.
നെടുമങ്ങാട്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ഡിസിസി സെക്രട്ടറി നെട്ടിറചിറ ജയൻ, ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ, നെട്ട ഷിനു, മന്നൂർക്കോണം സത്യൻ, എ. സെയ്ഫുദീൻ, മഞ്ച വിനോദ്, നെട്ടറചിറ രഘു, സോണി തുടങ്ങിയവർ പങ്കെടുത്തു.
വെള്ളറട: മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം മത് രക്തസാക്ഷിത്വ ദിനവും മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ചരമദിനവും ആചരിച്ചു. വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ നടന്ന അനുസ്മരണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരിക്കാമന്‍കോട് ബാങ്ക് പ്രസിഡന്റ് ശേഖരദാസ്, കെ.ജി. മംഗല്‍ ദാസ്, സാബു പണിക്കര്‍, സി. അശോക് കുമാര്‍, രാജ്മോഹന്‍, വിക്രമന് നായര്‍, മലയില്‍ രാധാകൃഷ്ണന്, മുട്ടച്ചല്‍ സുനില്‍, ജോണ്സന്, ശശിധരന്, അജയന്, വാലന്‍വിള ഷിബു തുടങ്ങി നിരവധി പേര് അനുശോചനത്തില്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര: കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു. യോഗത്തില്‍ കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് എസ്. ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, എസ്.എസ്. സജി, എം. വിനോദ് കുമാർ, ആർ.കെ. ശ്രീകാന്ത്, ഷിബിലാൽ, പി.എസ്. അജയാക്ഷൻ, അജിത് കുമാർ, എസ്. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
നേമം: ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) തിരുവനന്തപുരത്തു സംഘടിപ്പിച്ച 41-ാമതു ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു. വൈ. സന്തോഷ്, ബി. രഞ്ജിത്, ജലിൻ ജയരാജ്, എ.എം.ബിജി, ജോയിറ്റി സജീദ്, മനോജ് തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.
Tags : Indira Gandhi Local News Thiruvananthapuram Nattuvishesham