പിലാക്കാവ് ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ പുതിയ കെട്ടിടം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: പിലാക്കാവ് ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ പുതിയ കെട്ടിടം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ആരംഭിച്ച ഹെൽത്ത് സെന്റർ ഉന്നതി നിവാസികൾക്കും സമീപവാസികളായ സാധാരണക്കാർക്കും ഏറെ ഗുണകരമാകുമെന്ന് അവർ പറഞ്ഞു.
20 ലക്ഷം രൂപ ചെലവിട്ട് നഗരസഭ നിർമിച്ച പുതിയ ബ്ലോക്കിൽ രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് 1.30 വരെ ഒപി സൗകര്യം ഉണ്ടാകും. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.എസ്. മൂസ, ലേഖാ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, കെ. പാത്തുമ്മ, കൗണ്‍സിലർമാർ, സെക്രട്ടറി അനിൽ രാമക്യഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എ.ആർ. രമ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.