x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫാം ര​ജ​ത​ജൂ​ബി​ലി ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി


Published: December 19, 2025 05:59 AM IST | Updated: December 19, 2025 05:59 AM IST

കാ​യം​കു​ളം: ഇ​ൻ​ഫാം ര​ജ​ത​ജൂ​ബി​ലി ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​നും വി​ളം​ബ​ര ജാ​ഥ​യ്ക്കും മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ൻ​ഫാം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ൽ സ​മൂ​ഹബ​ലി അ​ർ​പ്പി​ച്ച് ദ​ക്ഷി​ണ മേ​ഖ​ല വി​ളം​ബ​ര ജാ​ഥ​യ്ക്കും ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​നും തു​ട​ക്കം കു​റി​ച്ചു.


ബി​ഷ​പ് മാ​ർ ജോ​സ​ഫ് പു​ളി​ക്ക​ൽ, മാർ മാ​ത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ക​ത്തി​ച്ചു ന​ൽ​കി​യ ദീ​പ​ശി​ഖ ജാ​ഥ ക്യാ​പ്റ്റ​നും ഇ​ൻ​ഫാം സം​സ്ഥാ​ന പ്ര​സി​ഡന്‍റുമാ​യ ജോ​സ് ഇ​ട​പാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ​യ്ക്ക് മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​ബ് ക​ല്ലു​വി​ള​യി​ൽ, മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പ ഭ​വ​ൻ, രൂ​പ​ത സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ തോ​മ​സ്, ക​റ്റാ​നം വൈ​ദി​ക ജി​ല്ലാ വി​കാ​രി​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സെന്‍റ് മാ​ത്യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.


മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക​ ജി​ല്ലാ പ്ര​സി​ഡന്‍റ് എം.ജി. രാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ചേ​ത​ന ഇ​ൻ​ഫാം കാ​ർ​ഷി​ക താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പ​ഭ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ.​ ജോ​ബ് ക​ല്ലു​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് എ​ട​പ്പാ​ട്ട് തി​രി​തെ​ളി​ച്ച് ന​ൽ​കി​യ ദീ​പ​ശി​ഖ മാ​വേ​ലി​ക്ക​ര രൂ​പ​ത കാ​ർ​ഷി​ക ജി​ല്ലാ പ്ര​സി​ഡന്‍റ് സ​ഞ്ജീ​വ് മാ​രൂ​രും ക​റ്റാ​നം താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ തെ​ങ്ങുവി​ള​യി​ൽ​ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ഫാ. ​ജോ​സ് മോ​നി​പ്പ​ള്ളി, ജോ​യ് ജോ​ൺ തെ​ങ്ങും​കൂ​ടി, ഡോ. ​മാ​ത്യു പ്ലാ​ന്ത​ത​റ, തോ​മ​സ് തു​പ്പ​ല​ഞ്ഞി, സ​ണ്ണി മു​ത്തോ​ല​പ്പ​റം, റെ​ജി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Infam Silver Jubilee Deepa Shikha

Recent News

Up