x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിം​സ് മ്യൂ​സി​ക് അ​ക്കാ​ഡ​മി​യി​ലെ സം​ഗീ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്ത​ർ​ദേ​ശീ​യ ഗ്രേ​ഡ്


Published: January 7, 2026 01:46 AM IST | Updated: January 7, 2026 01:46 AM IST

റോ​ക്ക് സ്കൂ​ൾ ല​ണ്ട​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടിയ ഹിം​സ് അ​ക്കാ​ദ​മി ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് മീ​ഡി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഡയറക്ടർ ഫാ. സുനിൽ കുറ്റിപ്പുഴക്കാരനോടൊപ്പം.

പാ​ല​ക്കാ​ട്: ഹിം​സ് അ​ക്കാ​ദ​മി ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് മീ​ഡി​യ​യി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ 13 വ്യ​ത്യ​സ്ത വെ​സ്റ്റേ​ണ്‍ മ്യൂ​സി​ക് ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി റോ​ക്ക് സ്കൂ​ൾ ല​ണ്ട​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി.

നാ​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വോ​ക്ക​ൽ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്, റോ​ക്ക് സ്കൂ​ൾ, ല​ണ്ട​ൻ ആ​ൻ​ഡ് ട്രി​നി​റ്റി കോ​ള​ജ്, ല​ണ്ട​ൻ എ​ന്നീ അ​ന്ത​ർ​ദേ​ശി​യ സി​ല​ബ​സ് പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു​ണ്ട്. ഓ​ഡി​യോ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് രം​ഗ​ത്തും വി​ദ്യാ​ർ​ഥി​ക​ളെ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ൻ മേ​ഖ​ല​യി​ലും പ​രി​ശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ ഈ ​സം​ഗീ​ത​സം​രം​ഭം മ്യൂ​സി​ക് തെ​റാ​പ്പി​യി​ലും അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും മു​ന്നേ​റു​ക​യാ​ണ്. ആ​യി​ര​ത്തി​ല​ധി​കം സം​ഗീ​ത​വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ് പു​തു​വ​ത്സ​ര​ത്തി​ൽ ഹിം​സി​ന്‍റെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ഗ്രേ​ഡ് ല​ഭി​ച്ച​തെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​സ​നി​ൽ കു​റ്റി​പ്പു​ഴ​ക്കാ​ര​ൻ അ​റി​യി​ച്ചു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഇ​രൂ​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ആ​രാ​ധ​നാ​ക്ര​മ​സം​ഗീ​ത​ത്തി​ൽ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. 26 ന് ​രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ റോ​ക്ക് സ്കൂ​ൾ, ല​ണ്ട​ൻ ഗ്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ജ​യി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

Tags : music students nattuvishasham local news

Recent News

Up