x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലുസം​ഭ​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ടും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ


Published: January 5, 2026 12:00 AM IST | Updated: January 5, 2026 12:00 AM IST

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.എ​ൻ. വാ​സ​വ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ആലപ്പുഴ: കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ നെ​ല്ലുസം​ഭ​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണമേ​ഖ​ല സ​ജീ​വ​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

72-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ റ​മ​ദ​ ഹോട്ടലിൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ണ്ടു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ 'നെ​ല്ല് സം​ഭ​ര​ണ സം​സ്ക​ര​ണ വി​പ​ണ​ന സം​ഘ​ങ്ങ​ൾ' എ​ന്ന രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​വ​യി​ൽ ഒ​രെ​ണ്ണം കോ​ട്ട​യ​ത്തും ര​ണ്ടാ​മ​ത്തേ​ത് പാ​ല​ക്കാ​ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കോ​ട്ട​യ​ത്തെ ഈ ​സം​രം​ഭം മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് എ​ല്ലാരം​ഗ​ത്തും മു​ന്നേ​റ്റം ന​ട​ത്താ​ൻ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചു.

ഉ​ത്പാ​ദ​ന, സേ​വ​ന, പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഒ​രു​പോ​ലെ ഇ​ട​പെ​ട്ടു​കൊ​ണ്ട് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ കേ​ര​ള​ത്തി​ന്റെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചു.

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ ജ​ന​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​യി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഉ​ത്പാ​ദ​നരം​ഗ​ത്ത് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ 400ൽപ​രം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ർ​മിക്കു​ന്ന​ത്. കൂ​ടാ​തെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നും സാ​ധി​ച്ചു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന ഭൂ​മി നി​ശ്ചി​ത കാ​ല​ത്തേ​ക്ക് കൃ​ഷി ചെ​യ്യു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നു​മാ​യ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എംഎ​ൽഎ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ,  എ​ച്ച്. സ​ലാം,  സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു, കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​ർ, സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഷെ​റി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Minister V.N. Vasavan nattuvishasham local news

Recent News

Up