ഇരിങ്ങാലക്കുട നഗരസഭ 2026-27-ലെ പദ്ധതി രൂപവത്കരണത്തിനായി നടത്തിയ വികസനസദസില്‍ സംസ്കാരസാഹിതിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്ന് സമാഹരിച്ച വികസനന
ഇരിങ്ങാലക്കുട: നഗരസഭപദ്ധതി രൂപവത്കരണത്തിനായി സംഘടിപ്പിച്ച വികസനസദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍ പേഴ്സണ്‍ ചിന്താ ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. വി.സി. വര്‍ഗീസ്, ടി.എ. പോള്‍, റോണി പോള്‍, മിനി ജോസ്, പ്രവീണ്‍സ് ഞാറ്റുവെട്ടി, പി.വി. ശിവകുമാര്‍, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്കാരസാഹിതിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്ന് സമാഹരിച്ച വികസനനിര്‍ദേശങ്ങള്‍ ചെയര്മാന് എം.പി. ജാക്സന് നല്കി. നിയോജകമണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം, ജനറല്‍ സെക്രട്ടറി ഭരത്കുമാര്‍ പൊന്തേംകണ്ടത്ത്, ഭാരവാഹികളായ ടി.ജി. പ്രസന്നന്, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.