മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന എംസിവൈഎം നേതൃത്വത്തിൽ സംഘടിപ്പിച്ച ചരിത്രം എക്സിബിഷൻ ഫാ. വർഗീസ് വിളയിൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെയും ഐഎസ്ആർഒയുടെയും സംയുക്താമുഖ്യത്തിൽ 13, 14 തീയതികളിൽ കോളജിൽ ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ സംഘടിപ്പിക്കും.
ബഹിരാകാശ ശാസ്ത്രരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ നടത്തുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതേവരെ സ്പേസിലേക്ക് അയച്ചിട്ടുള്ള റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങൾ, മോഡലുകൾ, ആപ്ലിക്കേഷനുകൾ എന്നിവയുടെ മോഡലുകൾ എക്സിബിഷനിൽ പ്രദർശിപ്പിക്കും.
ഇന്ത്യയുടെ ആദ്യകാല ഉപഗ്രഹ വിക്ഷേപണങ്ങൾ മുതൽ ചാന്ദ്രയാൻ, ഗഗൻയാൻ, ആദിത്യ, നൈസാർ തുടങ്ങിയവ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്ക്, എടുത്തുകാട്ടാവുന്ന വിജ്ഞാനപ്രദമായ പ്രദർശനങ്ങൾ വിവരണാത്മക രീതിയിൽ ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ദൈനംദിന ജീവിതത്തിൽ അവയുടെ പങ്ക് എന്നിവയെക്കുറിച്ച് പഠിക്കാൻ പ്രദർശനം സവിശേഷ അവസരം നൽകും.
രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സിബിഷനിൽ പ്രവേശനം സൗജന്യമായിരിക്കും.സ്പേസ് എക്സിബിഷനോടനുബന്ധിച്ച് വിദ്യാർഥികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്ക് സ്റ്റിൽ, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങളും നടത്തും. എക്സിബിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 645791912, 9977408843 നന്പരുകളിൽ ബന്ധപ്പെടണം.
ഫിസിക്സ് വിഭാഗം മേധാവി ഡോ. ഐ. ധന്യ, എക്സിബിഷൻ കോഓർഡിനേറ്റർ ഡോ.അച്ചാമ്മ ജോർജ് , എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. സജിത്ത് ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.