കത്തോലിക്ക കോൺഗ്രസ് പന്തലാംപാടം യൂണിറ്റ് സമ്മേളനം ഫൊറോന ഡയറക്ടർ ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പന്തലാംപാടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടർ ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ആൻസൺ മേച്ചേരി അനുഗ്രഹ പ്രഭാക്ഷണം നടത്തി. പ്രസിഡന്റ് ജെയിംസ് പാറയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, അംഗം ജിജോ അറയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ മറ്റു ഭാരവാഹികളായ ജോസ് വടക്കേക്കര, ജെറോം പഴേപറമ്പിൽ, വി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.