ജെസിഐ കല്ലൂർക്കാട് പുറത്തിറക്കിയ ജെസിഐ തപാൽ സ്റ്റാമ്പിന്റെ വിതരണം സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് മുൻ സോൺ പ്രസിഡന്റ് ഡോ. ഹരീഷ്കുമാറിന് നൽകി നിർവഹിക്കു
കല്ലൂർക്കാട്: ജെസിഐ ലോഗോ പതിപ്പിച്ച തപാൽ സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു. ജെസിഐ കല്ലൂർക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജെസിഐ കല്ലൂർക്കാട് എന്ന പേരിലാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റാമ്പിന്റെ ആദ്യ വിതരണം മുൻ സോൺ പ്രസിഡന്റ് ഡോ. ഹരീഷ്കുമാറിന് നൽകി സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് നിർവഹിച്ചു.
പ്രസിഡന്റ് ജേക്കബ് ഷാജു, സെക്രട്ടറി മനോജ് സെബാസ്റ്റ്യൻ, ട്രഷറർ ടോം വർഗീസ്, മുൻ പ്രസിഡന്റ് ടോണി എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam