നെല്ലിമുണ്ട ഒന്നാംമൈലിൽ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ്.
മേപ്പാടി: ചൂരൽമല റോഡിൽ നെല്ലിമുണ്ട ഒന്നാംമൈലിൽ നിയന്ത്രണംവിട്ട ജീപ്പ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അപകടം. ചൂരൽമല ഭാഗത്തുനിന്ന് മേപ്പാടിക്ക് വരികയായിരുന്ന ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു.
Tags : Local News Nattuvishesham Wayanad