ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രജത ജൂബിലി വർഷ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിക്കുന്നു.
മാനന്തവാടി: ഗവ. മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രജത ജൂബിലി വർഷ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു.
ജീവജ്യോതി കുടുംബ സംഗമവും പിതാവ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ബ്രദർ ഷെപ്പേർഡ് മഠത്തിപ്പറന്പിൽ, ബ്രദർ ജോണി പാറ്റാനി, മുനിസിപ്പൽ കൗണ്‍സിലർ റസിയ ബീഗം, ആനീസ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad